Loading ...

Home sports

സലായില്ലാതെ ലിവര്‍പൂള്‍ ഇന്ന് വില്ലക്ക് എതിരെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍ ഇന്ന് ആസ്റ്റണ്‍ വില്ലക്ക് എതിരെ. വില്ലയുടെ മൈതാനമായ വില്ല പാര്‍ക്കില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്. സ്വന്തം മൈതാനത്ത് മികച്ച ഫോം ഉള്ള വില്ലക്ക് എതിരെ ക്ളോപ്പിന് കാര്യങ്ങള്‍ അത്ര എളുപ്പമാക്കാന്‍ ഇടയില്ല. ഈ സീസണില്‍ ഇതുവരെ ബോണ്‍മൗത് മാത്രമാണ് വില്ലയുടെ ഹോം ഗ്രൗണ്ടില്‍ ജയിച്ചത്. സിറ്റിക്ക് മേലുള്ള 6 പോയിന്റ് ലീഡ് നിലനിര്‍ത്താന്‍ ലിവര്‍പൂളിന് ഇന്ന് കാര്യങ്ങള്‍ കടുപ്പമായേക്കും. പ്രതിരോധത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാത്ത അവര്‍ക്ക് കളിയുടെ അവസാന മിനുറ്റുകളില്‍ ലഭിച്ച പെനാല്‍റ്റികള്‍ ആണ് കഴിഞ്ഞ മത്സരങ്ങളില്‍ രക്ഷയായത്. പരിക്കേറ്റ സലാ ഇല്ലാതെയാകും ലിവര്‍പൂള്‍ ഇന്നിറങ്ങുക. വില്ല നിരയില്‍ ക്യാപ്റ്റന്‍ ഗ്രിലീഷിന് നേരിയ പരിക്ക് ഉണ്ടെങ്കിലും കളിക്കാന്‍ സാധിക്കും എന്ന് തന്നെയാകും പരിശീലകന്‍ ഡീന്‍ സ്മിത്തിന്റെ പ്രതീക്ഷ. ലീഗ് കപ്പ് മത്സരത്തിനിടെ പരിക്കേറ്റ കയ്റ്റയും ഇന്ന് ലിവര്‍പൂളിനായി കളിക്കില്ല.

Related News