Loading ...

Home Europe

ബ്രെക്സിറ്റ്: ജോണ്‍സണു വീണ്ടും തിരിച്ചടി ; സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിച്ചില്ല

ല​​​ണ്ട​​​ന്‍: ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ണ്‍​​​സ​​​ന് വീ​​​ണ്ടും തി​​​രി​​​ച്ച​​​ടി. ഇ​​​ന്ന​​​ലെ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്കം സ്പീ​​​ക്ക​​​ര്‍ ജോ​​​ണ്‍ ബെ​​​ര്‍​​​കോ ഇ​​​ട​​​പെ​​​ട്ടു ത​​​ട​​​ഞ്ഞു.

​​​ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ര​​​ത്യേ​​​ക പാ​​​ര്‍​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​വും ഇ​​​ന്ന​​​ലെ കൊ​​​ണ്ടു​​​വ​​​ന്ന പ്ര​​​മേ​​​യ​​​വും ഫ​​​ല​​​ത്തി​​​ല്‍ ഒ​​​ന്നാ​​​ണെ​​​ന്നും ഒ​​​രേ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ വീ​​​ണ്ടും ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​ത് ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും സ്പീ​​​ക്ക​​​ര്‍ ന​​​ല്‍​​​കി​​​യ റൂ​​​ളിം​​​ഗി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​രാ​​​റി​​​ല്ലാ ബ്രെ​​​ക്സി​​​റ്റ് ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മം പാ​​​സാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ബ്രെ​​​ക്സി​​​റ്റ് വൈ​​​കി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ശ​​​നി​​​യാ​​​ഴ്ച എം​​​പി​​​മാ​​​ര്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.പാ​​​ര്‍​​​ല​​​മെ​​​ന്‍റ് നി​​​ര്‍​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ച്‌ ജോ​​​ണ്‍​​​സ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബ്രെ​​​ക്സി​​​റ്റ് മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന് ഒ​​​പ്പി​​​ടാ​​​തെ ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​രു​​​തെ​​​ന്ന് നി​​​ര്‍​​​ദേ​​​ശി​​​ച്ച്‌ പേ​​​രെ​​​ഴു​​​തി ഒ​​​പ്പി​​​ട്ട മ​​​റ്റൊ​​​രു ക​​​ത്തും അ​​​യ​​​ച്ചു. ആ​​​ദ്യ​​​ത്തെ ക​​​ത്ത് അ​​​യ​​​ച്ച​​​ത് നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്കാ​​​നാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി വേ​​​റൊ​​​രു ക​​​ത്തും അ​​​യ​​​യ്ക്കു​​​ക​​​യു​​​ണ്ടാ​​​യി. ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​ത്തേ​​​ക്ക് കാ​​​ലാ​​​വ​​​ധി നീ​​​ട്ടു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു ജ​​​ര്‍​​​മ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഹൈ​​​ക്കോ മാ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
ക​​​രാ​​​റി​​​ല്ലാ ബ്രെ​​​ക്സി​​​റ്റ് ഒ​​​ഴി​​​വാ​​​കു​​​മെ​​​ങ്കി​​​ല്‍ ഹ്ര​​​സ്വ​​​കാ​​​ല​​​ത്തേ​​​ക്ക് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്നു ജ​​​ര്‍​​​മ​​​ന്‍ ധ​​​ന​​​മ​​​ന്ത്രി പീ​​​റ്റ​​​ര്‍ അ​​​ള്‍​​​ട്ടാ​​​മെ​​​യ​​​റും പ​​​റ​​​ഞ്ഞു.

ബ്രി​​​ട്ടീ​​​ഷ് എം​​​പി​​​മാ​​​ര്‍ ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​ര്‍ പാ​​​സാ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​ത്രം യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍ പ്ര​​​സ്തു​​​ത വി​​​ഷ​​​യ​​​ത്തി​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്ന് യൂ​​​റോ​​​പ്യ​​​ന്‍ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ ബ്രെ​​​ക്സി​​​റ്റ് സ്റ്റീ​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി നി​​​ര്‍​​​ദേ​​​ശി​​​ച്ചു.

ഇ​​തി​​നി​​ടെ ബ്രെ​​ക്സി​​റ്റ് ബി​​ല്‍ ഇ​​ന്ന​​ലെ സ​​ര്‍​​ക്കാ​​ര്‍ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. ഇ​​തി​​ന്മേ​​ല്‍ ഇ​​ന്നു പാ​​ര്‍​​ല​​മെ​​ന്‍റി​​ല്‍ ച​​ര്‍​​ച്ച​​യും വോട്ടെടുപ്പും ന​​ട​​ക്കും. ബി​​ല്‍ പാ​​സാ​​ക്കാ​​നു​​ള്ള ഭൂ​​രി​​പ​​ക്ഷം കി​​ട്ടു​​മെ​​ന്നാ​​ണു സ​​ര്‍​​ക്കാ​​രി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍.

Related News