Loading ...

Home Europe

മാസ്ക് വേണ്ടെന്ന് അയർലൻഡും; നിലവിലെ നിയന്ത്രണങ്ങളെല്ലാം നീക്കും

പൊതു ഇടങ്ങളിലും പൊതു ​ഗതാ​ഗതത്തിലും മാസ്ക് നിർബന്ധമെന്ന നിയമം പിൻവലിക്കാനൊരുങ്ങി ഐറിഷ് സർക്കാർ. പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും നിലവിലുള്ള പ്രത്യേക സംരക്ഷണ നടപടികളും നീക്കം ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക പ്രൈമറി, സെക്കൻഡറി, പ്രീ-സ്‌കൂൾ കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക നടപടികളിൽ പോഡ്‌സ്, സാമൂഹിക അകലം എന്നിവ ഉൾപ്പെടുന്നു. ഒരു ആക്‌റ്റിവിറ്റിയിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികളെ പരിമിതമായ സംഖ്യയിൽ ഗ്രൂപ്പുചെയ്യേണ്ട രീതിയെ പോഡ്‌സ് സൂചിപ്പിക്കുന്നു.

ഈ മാസം അവസാനം മുതൽ, ഗർഭിണികൾ, മുതിർന്നവർ, ഉയർന്ന അപകടസാധ്യതയുള്ള അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവരൊഴികെ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾക്ക് പരിശോധന ആവശ്യമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ എന്നാൽ ഇവർ 48 മണിക്കൂർ വരെ സെൽഫ് ഐസലേറ്റ് ചെയ്യണം. ആരോ​ഗ്യപ്രവർത്തകർ ഒഴികെ കോവിഡ് രോ​ഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ആളുകൾക്കും ഇനി പരിശോധന നടത്തേണ്ടതില്ല. ഈ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ അയർലണ്ടിലെ മിക്കവാറും എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കും.

Related News