Loading ...

Home special dish

രുചികരമായ മീന്‍കറി വെക്കാന്‍ ഈ നുറുങ്ങുകള്‍ പരീക്ഷിക്കാം

മീന്‍കറി ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികള്‍ വളരെ കുറവായിരിക്കും. മുളകിട്ട മീന്‍കറി, തേങ്ങ അരച്ച്‌ വെച്ച മീന്‍കറി തുടങ്ങി നിരവധി തരത്തില്‍ മീന്‍കറി തയ്യാറാക്കാം. രുചിയേറിയ മീന്‍കറി തയ്യാറാക്കാനുള്ള നുറുങ്ങുകള്‍ പരീക്ഷിക്കാം

  • മീന്‍കറിക്കുള്ള കുട്ട് നന്നായി തിളച്ചതിന് ശേഷം മാത്രം മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.
  • മസാല പുരട്ടി മീന്‍ ഫ്രിഡ്ജില്‍ വെയ്ക്കുക, അല്പ സമയത്തിന് ശേഷം കറിയില്‍ ചേര്‍ക്കാം
  • ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ്, പുളി എന്നിവ അരച്ചെടുത്തത് മീനിന് പുറത്ത് മസാലയ്ക്ക് പകരം പുരട്ടി വെയ്ക്കാം. ഇത് വേറിട്ട രുചി നല്‍കും
  • നല്ല നാടന്‍ മണ്‍ചട്ടിയില്‍ മീന്‍ കറി വെയ്ക്കുന്നതാണ് ഉത്തമം. മറ്റു പാത്രങ്ങളെ അപേക്ഷിച്ച്‌ ഇതില്‍ വെച്ചാല്‍ രുചി കൂടും.
  • തലേന്ന് രാത്രി മീന്‍ കറി തയ്യാറാക്കി പിറ്റേന്ന് ഉപയോഗിച്ച്‌ തുടങ്ങാം. മസാല കൂട്ടുകള്‍ കറിയിലേക്ക് ഇറങ്ങി രുചി കൂടും.
  • മീന്‍കറി താളിക്കുമ്ബോള്‍ ഉലുവ പൊട്ടിച്ച്‌ താളിക്കാം. അല്ലെങ്കില്‍ അല്പം ഉലുവപൊടി ചേര്‍ക്കുന്നതും രുചി കൂട്ടാന്‍ നല്ലതാണ്.
  • മീന്‍കറിയില്‍ സവാളയ്ക്ക് പകരം ചെറിയ ഉള്ളി തന്നെ ചേര്‍ക്കാം. നാടന്‍ വെളിച്ചെണ്ണയും രുചി കൂട്ടും
  • തേങ്ങ അരച്ച്‌ ചേര്‍ക്കുന്നതിന് പകരം തേങ്ങപാല്‍ ചേര്‍ത്ത് നോക്കു വേറിട്ടൊരു രുചി ലഭിക്കും

Related News