Loading ...
നല്ല സ്വാദൂറുന്ന അരിയുണ്ട ഉണ്ടാക്കി നോക്കാം . സ്വാദ്
മാത്രമല്ല നല്ല സോഫ്റ്റും ആണിത്. ഉണ്ടാക്കി ഏതാണ്ട് പത്ത് ദിവസം വരെ
ഇത് കേട് കൂടാതെ ഇരിക്കും._______________________________ചേരുവകൾ_______________________________മട്ട അരി -2 കപ്പ്ശർക്കര -3/ 4 കപ്പ്തേങ്ങ -1/ 2 കപ്പ്ഏലക്ക പൊടി -1/ 4 ടീസ്പൂൺകപ്പലണ്ടി -1/ 4 കപ്പ്______________________________തയ്യാറാക്കുന്ന വിധം______________________________ഒരു പാനിലേക്കു നന്നായി കഴുകിയ മട്ട അരിയിട്ട് നല്ലതുപോലെ വറുത്തെടുക്കാം._വറുത്തെടുത്ത അരി ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കാം .
ഇനി കപ്പലണ്ടി ഒന്ന് വറുത്തെടുക്കാം .ചൂടാറിയശേഷം അതും മിക്സിയിൽ പൊടിച്ചെടുക്കാം .ഇനി ശർക്കരയും തേങ്ങയും ഏലക്കാപൊടിയും മിക്സിയിൽ പൊടിച്ചെടുക്കാം.ഇനി
നമുക്ക് പൊടിച്ച അരിയും കപ്പലണ്ടിപ്പൊടിയും മിക്സ് ചെയ്യാം.ഇതിലേക്ക്
പൊടിച്ച ശർക്കര തേങ്ങാ മിക്സ് ചേർത്ത് നന്നായിട്ടു ഇളക്കികൊടുക്കാം.ഇനി ഇത് അരിയുണ്ടയുടെ രൂപത്തിൽ ഉരുട്ടിയെടുക്കാം .രുചിയൂറും അരിയുണ്ട റെഡി.