Loading ...

Home special dish

ആന്ധ്ര മാങ്ങ അച്ചാര്‍ തയ്യാറാക്കാം

ചേരുവകള്‍1. മാങ്ങ 10 എണ്ണം ഏകദേശം 6 ബൗള്‍ (മാങ്ങ കഴുകി തുടച്ച്‌ അണ്ടിയോടെ 8 കഷണങ്ങളാക്കിയത്)
2. നല്ലെണ്ണ 1 ലിറ്റര്‍
3. ഉലുവ വറുത്തു പൊടിച്ചത് 2 ടേബിള്‍ സ്്പൂണ്‍
4. കടുക് പൊടിച്ചത് 1 ബൗള്‍
5. മുളകുപൊടി 1 ബൗള്‍
6. മഞ്ഞള്‍പ്പൊടി 2 ടേബിള്‍ സ്പൂണ്‍
7. വെളുത്തുള്ളി(അല്ലി) 1/2 ബൗള്‍
8. വെളുത്തുള്ളി(ചതച്ചത്) 1/4 ബൗള്‍
9. ഉപ്പ് 1 ബൗള്‍
10.ഉലുവ 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം1 മുതല്‍ 10 വരെയുള്ള ചേരുവകകള്‍ നല്ലപോലെ ചേര്‍ത്തിളക്കി ഉണക്കി വൃത്തിയാക്കിയ ജാറിലോ ഭരണിയിലോ ഇട്ട് തുണികൊണ്ട് നല്ലപോലെ അടച്ചുവെക്കുക. à´®àµ‚ന്ന് ദിവസം കഴിഞ്ഞതിനുശേഷം ഉണങ്ങിയ സ്പൂണ്‍ ഉപയോഗിച്ച്‌ നല്ലപോലെ ഇളക്കി ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്ത് വീണ്ടും അടച്ചുവെക്കുക. ഒരു മാസത്തിനുശേഷം ഉപയോഗിച്ചു തുടങ്ങാം. ഒരു വര്‍ഷം കഴിഞ്ഞാലും ചീത്തയാകാതെ ഉപയോഗിക്കാവുന്നതാണ്. പഴക്കം കൂടുന്തോറും സ്വാദും കൂടും. (ജലാംശം തീരെയാകാതെ ഉപയോഗിച്ചാല്‍ അച്ചാര്‍ പൂപ്പലോ പുളിപ്പോ കൂടാതെ കാലങ്ങളോളം ഉപയോഗിക്കാം.)

Related News