Loading ...

Home special dish

കറികളില്‍ താരം ചീര മോരുകറി

വേണ്ട ചേരുവകള്‍.. 1. എണ്ണ - ഒരു ചെറിയ സ്പൂണ്‍ 2. കടുക് - അര ചെറിയ സ്പൂണ്‍ 3. ഉലുവ - ഒരു നുള്ള് 4 വെളുത്തുള്ളി - 2 അല്ലി വറ്റല്‍ മുളക് - 3 കറിവേപ്പില - രണ്ട് തണ്ട് 5. ചുവന്നുള്ളി അരിഞ്ഞത് - 10 എണ്ണം പച്ചമുളക് അറ്റം പിളര്‍ത്തത് - 3 എണ്ണം ഇഞ്ചി - (അരിഞ്ഞത്) - ഒരു ചെറിയ കഷണം 6. തക്കാളി (പൊടിയായി അരിഞ്ഞത്) - 2 എണ്ണം മഞ്ഞള്‍പൊടി - അര ചെറിയ സ്പൂണ്‍ ഉപ്പ് - പാകത്തിന് 7. പച്ചച്ചീര (പൊടിയായി അരിഞ്ഞത്) - 2 കപ്പ് 8. മോര് - ഒന്നര കപ്പ് തയാറാക്കുന്ന വിധം ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. ഇതില്‍ ഉലുവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ബ്രൗണ്‍ നിറമായി തുടങ്ങുമ്ബോള്‍ ആറാമത്തെ ചേരുവ ചേര്‍ക്കുക. തുടര്‍ന്ന് ചീര ചേര്‍ത്ത് അഞ്ചുമിനിട്ട് വേവിക്കുക.

ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് മോരു ചേര്‍ത്ത് തുടരെ ഇളക്കുക. ആവി വന്നു കഴിയുമ്ബോള്‍ വാങ്ങി ചൂടോടെ വിളമ്ബാം. (ചീരയ്ക്കു പകരം മറ്റിലവര്‍ഗങ്ങളും ഉപയോഗിക്കാം.)

Related News