Loading ...

Home special dish

പൈനാപ്പിള്‍ കേസരി

ചേരുവകള്‍: 1. നെയ്യ് 3 ടേബിള്‍സ്പൂണ്‍ 2. റവ 1 കപ്പ് 3. പൈനാപ്പിള്‍ 1 കപ്പ് 4. വെള്ളം 2 കപ്പ് 5. പഞ്ചസാര 1 കപ്പ് 6. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍ 7. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കുറച്ച്‌ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക. അതേ പാനില്‍ ഒരുകപ്പ് റവ വറുത്തതിന് (ബ്രൗണ്‍ നിറം ആകരുത്) ശേഷം മാറ്റിവയ്ക്കുക. പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യുകൂടി ഒഴിച്ച്‌ ഒരുകപ്പ് പൈനാപ്പിള്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മൂന്നു മിനിറ്റ് വഴറ്റുക. ഇതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച്‌ തിളപ്പിക്കുക. അതിനുശേഷം തീ ചെറുതാക്കി, നേരത്തെ വറുത്ത് മാറ്റിവെച്ച റവ കുറേശ്ശെയായി ഇതില്‍ ഇടുക. റവ ഇടുമ്ബോള്‍ കട്ടയാകാതിരിക്കാനായി നന്നായി ഇളക്കണം. അതിനുശേഷം ഒരു ഗ്ലാസ് പഞ്ചസാര ചേര്‍ക്കുക. കുറച്ചു സമയംകൂടി ഇളക്കുക. ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക. അവസാനം ഒരു ടേബിള്‍സ്പൂണ്‍ നെയ്യുകൂടി ചേര്‍ക്കുക. രണ്ടു മിനിറ്റിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. നെയ്യ് പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാറ്റുക. നേരത്തെ വറുത്ത് മാറ്റിവെച്ച അണ്ടിപ്പരിപ്പും കിസ്മിസുംകൊണ്ട് അലങ്കരിക്കുക.

Related News