Loading ...

Home special dish

രുചികരമായ പപ്പായ തോരന്‍ തയാറാക്കാം

''വളരെ എളുപ്പത്തില്‍ തയാറാക്കിയെടുക്കാവുന്നതും രുചികരവുമായ വിഭവമാണ് പപ്പായ തോരന്‍.'' പപ്പായ തോരന്‍ ആവശ്യമുള്ള സാധനങ്ങള്‍
പപ്പായ - ഒരെണ്ണം ( ചെറുതായി അരിഞ്ഞെടുക്കുക).
തേങ്ങ ചിരകിയത് - ഒരെണ്ണത്തിന്റെ പകുതി
പച്ചമുളക് - 5 എണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി
ചെറിയ ഉള്ളി - 7എണ്ണം
കടുക് - ഒരു ടീസ്പണ്‍
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
പച്ചമുളക്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി, മഞ്ഞള്‍ പൊടി എന്നിവ ഒരുമിച്ച്‌ ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ കടുക്, വേപ്പില, ചുവന്ന മുളക് ഇവ ഇടുക. കടുക് പൊട്ടിക്കഴിയുമ്ബോള്‍ പപ്പായ ഉപ്പും ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ മൂടിവെച്ച്‌ വേവിക്കുക. ഇതിലേക്ക് ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കി മൂടിവച്ച്‌ ചെറിയ തീയില്‍ വേവിച്ച്‌ എടുക്കാം

Related News