Loading ...

Home special dish

ഇടിച്ചക്ക അച്ചാര്‍ തയ്യാറാക്കാം

ചേരുവകള്‍:1. ഇടിച്ചക്ക -ഒരെണ്ണം2. വിനാഗിരി -50 മില്ലി3. കശ്മീരി മുളകുപൊടി -5 ടീസ്പൂണ്‍4. കടുകുപരിപ്പ് -1 ടീസ്പൂണ്‍5. വെളുത്തുള്ളി -6 അല്ലി6. ഇഞ്ചി -ഒരു ചെറിയ കഷ്ണം7. ഉലുവ, കായം വറുത്തുപൊടിച്ചത് -2 ടീസ്പൂണ്‍8. ഉപ്പ് -ആവശ്യത്തിന്9. വെളിച്ചെണ്ണ -ആവശ്യത്തിന്തയ്യാറാക്കുന്ന വിധം:ഇടിച്ചക്ക മുള്ളുകളഞ്ഞ് വലിയ കഷ്ണങ്ങളാക്കി നുറുക്കി, കഴുകി ആവിയില്‍ 25 മിനിറ്റോളം വേവിക്കുക. ചൂടാറിയാല്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി, വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്ബോള്‍ വെളുത്തുള്ളിയും ഇഞ്ചി അരിഞ്ഞതും ഇട്ട് വഴറ്റുക. à´®àµ‚ത്തുവരുമ്ബോള്‍ ഇതിലേക്ക് കടുകുപരിപ്പ് ചേര്‍ക്കാം. കശ്മീരി മുളകുപൊടി ചേര്‍ത്ത്, വിനാഗിരി ഒഴിച്ച്‌ ചൂടാകുമ്ബോള്‍, ഉപ്പും ചക്കയും ചേര്‍ത്ത് ഇളക്കുക. ഉലുവയും കായം പൊടിച്ചതും കൂട്ടി ഇളക്കിയെടുക്കാം. അച്ചാര്‍ റെഡി.

Related News