Loading ...

Home special dish

പെപ്പര്‍ ചിക്കന്‍ തയ്യാറാക്കാം

പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ചിക്കന്‍ - ഒരു കിലോ
കുരുമുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
സവാള - 4 എണ്ണം
തക്കാളി - 2 എണ്ണം
ഇഞ്ചി - ആവശ്യത്തിന്
വെളുത്തുള്ളി - 6 അല്ലി
മല്ലിപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
ഗരംമസാല/ചിക്കന്‍ മസാല - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
വെള്ളം - ½ കപ്പ്‌
ഉപ്പ് - ആവശ്യത്തിന്
പെപ്പര്‍ ചിക്കന്‍ തയാറാക്കുന്ന വിധംചെറിയ കഷ്ണങ്ങളാക്കിയ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കുക. à´Žà´¨àµà´¨à´¿à´Ÿàµà´Ÿàµ
കുരുമുളകുപൊടി ,മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ കോഴിയിറച്ചിയില്‍ യോജിപ്പിച്ച്‌ ½ മണിക്കൂര്‍ വയ്ക്കുക. അതിന് ശേഷം ചെറുതായി അരിഞ്ഞ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ
പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്ബോള്‍ തീ കുറച്ച്‌ മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച്‌ വച്ച്‌ വേവിക്കുക. വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച്‌ ഗ്രേവി കുറുകുന്ന വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച ശേഷം തീ അണയ്ക്കുക.

Related News