Loading ...

Home Europe

സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍

ലിവര്‍പൂള്‍: ലിവര്‍പൂള്‍ ഓള്‍ സെയിന്‍റസ് ചര്‍ച്ചില്‍ നടന്ന വേള്‍ഡ് പീസ്‌ മിഷന്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സമാധാന ജീവിതത്തിന് ആവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി.

“ഈ ഭൂമിയേയും à´ˆ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ ഇല്ലാതെ à´•à´°à´‚ കൂപ്പിയും കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും നാം പഠിക്കണം. ഭാഷയുടെയോ ദേശത്തിന്‍റെയോ മതത്തിന്‍റെയോ ഒരു അതിര്‍വരമ്പും ദൈവത്തിന്‍റെതല്ല എന്ന തിരിച്ചറിവോടെ ജീവിക്കുവാനും പ്രഘോഷിക്കുവാനും, ഭൂമിയുടെ സൗന്ദര്യം കൂടിയിരിക്കുന്നത് അതിന്‍റെ വൈവിദ്ധ്യങ്ങളിലാണെന്ന ആഴം ഗ്രഹിക്കുവാനും, ഭൂതലത്തിനു മീതെയുള്ള ഒരു വംശവും നശിച്ചുകൂടായെന്ന ദൈവനിശ്ചയത്തെ ചിലര്‍ കൂടിചേര്‍ന്നു തോല്‍പ്പിക്കുന്നത്‌ ഇല്ലാതാക്കുവാനും, അവരെക്കൂടെ മനസ്സുതുറന്ന് ചേര്‍ത്തുപിടിക്കുവാനും നമുക്ക് കഴിയണം. ഓരോരുത്തരും ഓരോ വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ, ഇതര ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും ഈശ്വരവിചാരങ്ങളെ ഗൌരവമായി കാണാനും ആദരിക്കുവാനുമുള്ള ഒരു നവ സംസ്കൃതിയുടെ ആരംഭം കുറിക്കുവാനും വളര്‍ത്തുവാനും നാം പരിശ്രമിക്കണം. അസാധാരണമായ രീതിയില്‍ വിശ്വാസ്യതയുള്ളവരായി ജീവിച്ച് സത്യം, സമത്വം, സ്വാതന്ത്ര്യം, സമാധാനം എന്നീ നന്മകളെ ജീവിതവ്രതമാക്കുവാനും അങ്ങനെ മാതൃകയുള്ളവരായി ജീവിച്ച് സാക്ഷ്യം നല്‍കുവാനും നാമൊരുങ്ങണം.  à´ªà´°à´¿à´¸àµà´¥à´¿à´¤à´¿, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി തുടങ്ങിയവയൊന്നും മനുഷ്യന്‍റെ സമാധാനത്തിനു തടസ്സമാകരുതെന്ന പ്രതിജ്ഞാബദ്ധമായ ജീവിത ദര്‍ശനം നല്‍കി, അത് സാക്ഷ്യപ്പെടുത്തുവാനും ഓരോ ജീവിതത്തിന്‍റെയും ഉള്ളടരുകളിലുള്ള നാളം കെടാതിരിക്കാന്‍ അനിതരസാധാരണമായ ജാഗ്രത വേണമെന്ന് പ്രബോധിപ്പിക്കാനും, ലോകം മുഴുവന്‍ അത് വിളംബരം ചെയ്യുവാനും, ഒരു ഹൃദയം ഒരു ലോകം എന്ന ദര്‍ശനലക്ഷ്യവുമായി മതിലുകളില്ലാത്ത മനസ്സ് രൂപപ്പെടുത്തി, ഒരു സ്നേഹസമാധാനലോകത്തിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം” എന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ധ്യാന രീതികളില്‍നിന്നു വ്യത്യസ്തമായി തിരുവചനത്തെ പ്രായോഗിക ജീവിതപാഠങ്ങളായി പകര്‍ത്തി, വ്യക്തിയിലാരംഭിച്ച്, കുടുംബത്തില്‍ പ്രകാശിച്ച്, ലോകം മുഴുവന്‍ സമാധാനത്തിന്‍റെ വഴിയെ സഞ്ചരിക്കുവാന്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍ മനസ്സിന്‍റെ ആഴങ്ങളില്‍ പുതിയ പ്രകാശത്തിന്‍റെ പ്രസാദം നല്‍കുന്നതാണെന്നും പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും വികാരി ഫാ. റോണി ചെറിയാന്‍ തന്‍റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ശ്രീ റെജി മാത്യു കൃതജ്ഞത നേര്‍ന്നു. ധ്യാനക്രമീകരണങ്ങള്‍ നടത്തിയ ജോയി (ട്രസ്റ്റി), ഡൂയി (ട്രസ്റ്റി), സുരേഷ് ജോര്‍ജ്ജ് (ഡയോസിസ് അസ്സംബ്ലി മെമ്പര്‍), റാണി വിന്‍സെന്‍റ്, റെജി പോള്‍, ജോസ് വര്‍ക്കി ചേലച്ചുവട്ടില്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞു.

ദൈവവിശ്വാസവും, ജീവിതപാഠങ്ങളും, ലക്ഷ്യബോധവും നല്‍കുവാന്‍ യുവജനങ്ങള്‍ക്കു വേണ്ടി സണ്ണി സ്റ്റീഫന്‍റെ  à´†à´¤àµà´®àµ€à´¯à´ªàµà´°à´•à´¾à´¶à´®àµà´³àµà´³ പ്രത്യേക ക്ലാസ്സുകളുമുണ്ടായിരുന്നു.
മാര്‍ച്ച് 7, 8 തീയതികളില്‍ ലണ്ടനിലും 10, 11 തീയതികളില്‍ ഫെയര്‍ഹാമിലും 12, 13 തീയതികളില്‍ സൌത്താംപ്ടണിലുമാണ് തുടര്‍ന്ന്‍ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്   ( +44 7491 052 062 )

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ. റോണി ചെറിയാന്‍ ( Liverpool ) 074 770 71494
റെജി പോള്‍ ( Boston ) 077 230 35457  
പോളി വറീത് ( Southampton ) 079 608 93862 ജോസ് വര്‍ക്കിചേലച്ചുവട്ടില്‍ ( Oxford ) 078 978 16039

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍.

Related News