Loading ...

Home special dish

പെട്ടെന്ന് ഒരു മാങ്ങാ അച്ചാര്‍ തയ്യാറാക്കാം

ചേരുവകള്‍: 1. പച്ചമാങ്ങ -4 എണ്ണം 2. പച്ചമുളക് -8 എണ്ണം 3. മുളകുപൊടി -5 ടേബിള്‍ സ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍ 5. കായം -ഒന്നര ടീസ്പൂണ്‍ 6. ഉലുവപ്പൊടി -അര ടീസ്പൂണ്‍ 7. കടുക് -ഒന്നര ടീസ്പൂണ്‍ 8. കറിവേപ്പില -1-2 തണ്ട് 9. വെളിച്ചെണ്ണ -2 ടീസ്പൂണ്‍ 10. നല്ലെണ്ണ -1 ടീസ്പൂണ്‍ 11. ഉപ്പ് -ആവശ്യത്തിന് 12 വെള്ളം -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: പച്ചമാങ്ങ കഴുകി വൃത്തിയാക്കി കാലിഞ്ച് കനത്തില്‍ നുറുക്കിയെടുക്കുക. തൊലിക്ക് ചവര്‍പ്പുള്ള മാങ്ങയാണെങ്കില്‍ കുറച്ച്‌ തൊലി ചെത്തിക്കളയാം. പച്ചമുളക് കനംകുറച്ചരിഞ്ഞ്, മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും മാങ്ങാക്കഷ്ണങ്ങളിലിട്ട് നന്നായി തിരുമ്മിവച്ച്‌, അതില്‍ പച്ചമുളക് ഇട്ടുവയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. കടുക്, കറിവേപ്പില എന്നിവ താളിച്ച്‌ തീ അണയ്ക്കുക. അതിലേക്ക് അപ്പോള്‍ത്തന്നെ കായവും ഉലുവപ്പൊടിയും ഇട്ട് ചൂടാക്കുക. ഈ കൂട്ട് മാങ്ങയില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. അരക്കപ്പ് വെള്ളവും തിളപ്പിച്ചുചേര്‍ക്കുക. മീതെ ഒരു സ്പൂണ്‍ നല്ലെണ്ണയും ഒഴിച്ച്‌ തണുത്തശേഷം ഉപയോഗിക്കാം.

Related News