Loading ...

Home special dish

പൈനാപ്പിള്‍ കോക്കനട്ട് പുഡ്ഡിങ്ങ്

ചേരുവകള്‍: 1. പൈനാപ്പിള്‍ ചെറുതായി മുറിച്ചത് - 1 കപ്പ് 2. പാല്‍ - രണ്ടരക്കപ്പ് 3. തേങ്ങാപ്പാല്‍ - 1 കപ്പ് 4. പഞ്ചസാര - 7 ടേബിള്‍സ്പൂണ്‍ 5. കോണ്‍ഫ്‌ലോര്‍ - 3 ടേബിള്‍സ്പൂണ്‍ 6. ഫ്രഷ് ക്രീം - 100 മില്ലി 7. പൈനാപ്പിള്‍ എസന്‍സ് - കാല്‍ ടീസ്പൂണ്‍ 8. തേങ്ങ ചിരകിയത് - അരക്കപ്പ് 9. പഞ്ചസാര - ഒന്നര ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ പൈനാപ്പിള്‍ മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. വെള്ളം വറ്റുന്നതാണ് കണക്ക്. അരക്കപ്പ് പാലില്‍ കോണ്‍ഫ്‌ലോര്‍ കലക്കിവയ്ക്കുക. ഒരു പാനില്‍ രണ്ടുകപ്പ് പാലും തേങ്ങാപ്പാലും ഒഴിച്ച്‌ തിളപ്പിക്കുക. അതില്‍ നാല് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. തിളച്ചുവരുന്ന സമയത്ത് കോണ്‍ഫ്‌ലോര്‍ കലക്കിയത് ഒഴിച്ച്‌ മീഡിയം തീയില്‍ ഇളക്കി കുറുകിവരുന്ന സമയത്ത് അടുപ്പില്‍നിന്ന് വാങ്ങിവയ്ക്കുക. ചെറുതായി തണുത്തശേഷം ഫ്രഷ് ക്രീം, എസന്‍സ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അവസാനം വേവിച്ച പൈനാപ്പിള്‍കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ പൈനാപ്പിള്‍ ചേര്‍ത്താല്‍ പാല്‍ പിരിഞ്ഞുപോകും. ഗാര്‍ണിഷ് ചെയ്യാനായി തേങ്ങാ ചിരകിയതും ഒന്നര ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കി ഫ്രൈ ചെയ്‌തെടുക്കുക. ശേഷം തയ്യാറാക്കിവെച്ച പുഡ്ഡിങ് മിക്‌സ് ഓരോ സെര്‍വിങ് ഗ്ലാസില്‍ ഒഴിച്ച്‌ മുകളില്‍ തേങ്ങ-പഞ്ചസാര ചേര്‍ത്ത് ഫ്രൈ ചെയ്തതും ഇട്ട് അലങ്കരിച്ച്‌ തണുപ്പിച്ചു വിളമ്ബാം.

Related News