Loading ...

Home special dish

തൈരുവട പ്രമാദം

തൈരുവട

ഉഴുന്ന് ഒരുകപ്പ്

തൈര് 4 കപ്പ്

കായപ്പൊടി കാല്‍ ടീസ്പൂണ്‍

കടുക് കാല്‍ ടീസ്പൂണ്‍

വട്ടത്തില്‍ അരിഞ്ഞ പച്ചമുളക് ഒരെണ്ണം

മുളകുപൊടി ഒരു ടീസ്പൂണ്‍

പൊടിയായി അരിഞ്ഞ കറിവേപ്പില 5 അല്ലി

ഇഞ്ചി ഒരു ചെറിയ കഷ്ണം

ഉപ്പ് പാകത്തിന്

എണ്ണ ആവശ്യത്തിന്

തയാറാക്കുന്നവിധം

കുതിര്‍ത്ത ഉഴുന്നു കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക. അധികം അരയരുത്. ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ മാവില്‍ ചേര്‍ത്ത് ഇളക്കുക. ഇതില്‍ നിന്നു ചെറിയ ഉരുളകള്‍ എടുത്ത് വടയുടെ ആകൃതിയില്‍ എണ്ണയിലിട്ട് വറുക്കുക. ഇവ കുറച്ചുസമയം ചൂടുവെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് നന്നായി അടിച്ച തൈരിലേക്കിടുക. അരമണിക്കൂറിനുശേഷം ഇതിനു മീതെ ഉപ്പും മുളകുപൊടിയും വിതറുക. ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കായപ്പൊടി, കടുക്, കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകുപൊട്ടുമ്പോള്‍ തൈരുവടയ്ക്ക് മീതെ കോരിയിടുക.

Related News