Loading ...

Home celebrity

ഷഡ്കാലത്തില്‍ അഷ്ടപദിയുമായി ഒരു നാടകം സംഗീത ചരിത്രമാകുന്നു

ഷഡ്കാല ഗോവിന്ദ മാരാര്‍ എന്ന പേരില്‍ മഹാനായ ഒരു പാട്ടുകാരന്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്ന് മലയാളികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാല്‍ ആരാണിദ്ദേഹം. എവിടെയാണ് ജനിച്ചത്, എന്തുകൊണ്ടാണ് à´† പേരില്‍ അറിയപ്പെട്ടത്, അദ്ദേഹം എന്താണ് പാടിയിരുന്നയത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നമുക്ക് വളരെക്കുറച്ചു മത്രമേ അറിയൂ. à´† മഹാനായ ഗായകനെക്കുറിച്ച്  à´•à´¿à´Ÿàµà´Ÿà´¾à´µàµà´¨àµà´¨ രേഖകള്‍ വളരെക്കുറവാണ്. അദ്ദേഹത്തിന്‍െറ ജീവിതത്തെക്കുറിച്ച് ഒരു ചലച്ചിത്രം ഉണ്ടാകണം എന്ന ഒരു നാടകപ്രവര്‍ത്തകന്‍െറ ആഗ്രഹമാണ് പാട്ടെഴുത്തുകാരനും അവതാരകനുംകൂടിയായ ബിയാര്‍ പ്രസാദിനെ അതെക്കുറിച്ച് കൂടുതല്‍ കണ്ടത്തൊന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സിനിമ എന്ന മോഹം ഇതുവരെയും പൂവണിഞ്ഞില്ല. സിനിമക്കുവേണ്ടി തയ്യാറാക്കിയ സ്ക്രിപ്റ്റില്‍ നിന്ന് അദ്ദേഹം ഒരു അമച്വര്‍ നാടകമുണ്ടാക്കി അത് സമ്മാനങ്ങള്‍ നേടുകയുണ്ടായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം à´† നാടകം ഒരു പ്രൊഫഷണല്‍ നാടകമായി രൂപാന്തരപ്പെട്ടതോടെ അതൊരു സംഗീതകാവ്യവുമായി. 
കായംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അരങ്ങ് എന്ന നാടകസംഘമാണ് à´ˆ സംഗീതശില്‍പം അരങ്ങിലത്തെിക്കുന്നത്. ഒരു മുഴുനീള ക്ളാസിക്കല്‍ സംഗീതാടിസ്ഥാനത്തിലുള്ള നാടകം മലയാളത്തില്‍ അപൂര്‍വമാണ്. സ്വാതി തിരുനാളിന്‍െറ കാലഘട്ടം, ബ്രിട്ടീഷ് ആധിപത്യം, തിരുവിതാംകൂറിന്‍െറ കീഴടങ്ങള്‍ ഇങ്ങനെ ഒട്ടേറെ സാമൂഹികവിഷയങ്ങളിലൂടെ കടന്നുപോകുമ്പോഴും ഷഡ്കാല ഗോവിന്ദ മാരാരുടെ വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും സന്ദിഗ്ധതകളും അവതരിപ്പിക്കുമ്പോഴും ഇതില്‍ മുഴുനീളം സംഗീതമാണ്.  
ദേശാന്തരസഞ്ചാരിയായിരുന്ന ഗോവിന്ദമാരാര്‍ ത്യാഗരാജസ്വാമി പോലും കേട്ടറിഞ്ഞിട്ടുള്ള സോപാന സംഗീതജ്ഞനാണ്. വയലിന്‍ ആദ്യമായി കര്‍ണാടകസംഗീതത്തിലുപയോഗിച്ച മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യനായ വടിവേലു നാടകത്തില്‍ സോപാനസംഗീതത്തെയും കേരള സംഗീതത്തെയും കുറിച്ച് വിലകുറച്ച് സംസാരിക്കുമ്പോള്‍ അതിന് മനോഹരമായി പാടിയാണ് മാരാര്‍ മറുപടി കൊടുക്കുന്നത്. ദ്വിജാവന്തി രാഗത്തില്‍ ‘നിന്ദതി ചന്തനം ഇന്ദുകിരണം..’ എന്ന അഷ്ടപദി വികാരഭാവത്തോടെ ആലപിക്കുന്നത് സദസ്സിനെ വല്ലാതെ നിര്‍വൃതക്കൊള്ളിക്കുന്നു. ഇരയിമ്മന്‍ തമ്പി ആട്ടകഥയില്‍ എഴുതിയ പത്മനാഭസ്തുതി അതിമനോഹരമായി പാടുമ്പോള്‍ സദസ്സ് ഒന്നടങ്കം അതില്‍ അലിഞ്ഞുപോകുന്നതുപോലെ തോന്നും. 

ഷഡ്കാല ഗോവിന്ദ മാരാര്‍
 
അവസാനകാലത്ത് ത്യാഗരാജസ്വാമികളെ തഞ്ചാവൂരില്‍ പോയി ദര്‍ശിക്കുകയും അവിടെവച്ച് അദ്ദേഹം ആറുകാലത്തില്‍ ‘ചന്ദനചര്‍ച്ചിത..’ എന്ന അഷ്ടപദി പാടുകയും അതില്‍ അത്ഭുതപരതന്ത്രനായ ത്യാഗരാജന്‍ അനുഗ്രഹിക്കുകയും തുടര്‍ന്നാണ് അദ്ദേഹം ‘എന്തരോ മഹാനുഭാവുലൂ.. എന്ന കീര്‍ത്തനം പാടിയത് എന്നുമാണ് ചരിത്രം. à´ˆ ചരിത്രത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഇതേ അഷ്ടപദി ആറുകാലത്തില്‍ ആലപിച്ച് ചരിത്രത്തിന്‍െറ ഭാഗമായിരിക്കുകയാണ് കലാമണ്ഡലം സജീവന്‍ എന്ന ഗായകന്‍ à´ˆ നാടകത്തിലൂടെ. തകഴി സ്വദേശിയാണ് കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്ന സജീവന്‍. എന്താണ് ആറുകാലത്തലെ പാട്ട് എന്ന് ക്ളാസിക്കല്‍ ആസ്വദിക്കുന്നവര്‍ക്കുപോലും അറിയില്ല. അത് ചരിത്രത്തിന്‍െറ ഭാഗമാവുകയാണ് à´ˆ നാടകത്തിലൂടെ. 
ത്യാഗരാജസ്വാമിയെ കണ്ടശേഷം കാശിക്കുപോയ ഗോവിന്ദമാരാര്‍ അവിടെയത്തെും മുമ്പ് മഹാരാഷ്ട്രയിലെ പുണ്ടരീപുരം ക്ഷേത്രത്തില്‍വച്ച് മരിക്കുകയാണെന്നാണ് ചരിത്ര രേഖയിലുള്ളത്. അദ്ദേഹത്തിന്‍െറ ഏഴു തന്ത്രികളുള്ള അപൂര്‍വ തംബുരു അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം à´ˆ നാടകം രേഖപ്പെടുത്തുന്നു. ശര്‍മ എന്ന കായംകുളം രാമന്‍ചേരി സ്വദേശിയായ നടനാണ് നാടകത്തില്‍ ഷഡ്കാല ഗോവന്ദമാരാരെ മനോഹരമായി അവതരിപ്പിക്കുന്നത്. ഈര ശശികുമാറാണ് നാടകത്തിന്‍െറ സംഗീതസംവിധാനം. ഗോപന്‍ സിതാര, ഈര ശശികുമാര്‍ എന്നിവരും പാടിയിട്ടുണ്ട്. 

Related News