Loading ...

Home celebrity

ചിലരങ്ങനെയാണ്; ഓര്‍മയാകുമ്ബോഴും അരികിലുണ്ടാകും: മഞ്ജുവാര്യര്‍

മലയാള സിനിമാപ്രേമികളുടെ പ്രിയ ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷമാകുകയാണ് ഇന്ന്. അദ്ദേഹത്തിന്റെ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രമായി എത്തിയ താരമാണ് മഞ്ജു വാര്യരും. ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജു ആദ്യമായി നായികയായി സിനിമയിലെത്തിയത് ലോഹിതദാസ് ചിത്രമായ സല്ലാപത്തിലൂടെയായിരുന്നു. നടിയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ കന്മദത്തിലെ ഭാനുവിനെ സമ്മാനിച്ചതും ലോഹി തന്നെ. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്ബോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം ' തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം..

Related News