Loading ...

Home celebrity

സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചു വരണമെന്ന് ആരാധകര്‍; എളുപ്പമല്ലെന്ന് ഷമ്മി തിലകന്‍ !!!

മലയാള സിനിമയില്‍ വില്ലനായും സ്വാഭവ നടനയും ആരാധകരുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് ഷമ്മി തിലകന്‍.നീണ്ട പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധിക്കപെട്ടുന്നു.
പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം... കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! അദ്ദേഹം ഒരു ചിത്രം പങ്കുവച്ച്‌ ഇങ്ങനെ കുറിച്ചു. ചിത്രത്തിന് താഴെ അഭിപ്രായങ്ങളുമായി ആരാധകരും രംഗത്തെത്തി. ശക്തമായ വേഷങ്ങളിലൂടെ ഷമ്മി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്ന് ഒരാള്‍ കമന്റു ചെയ്തു. അതത്ര എളുപ്പമല്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി. എന്നാല്‍ ഷമ്മിക്ക് അത് സാധിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.
2018 ജൂണില്‍ ഷമ്മി തിലകന്‍, അച്ഛന്‍ തിലകനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചിരുന്നു. 2009ലാണ് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്.അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അച്ഛനെ പിന്തുണച്ച ഷമ്മി തിലകന്‍ അമ്മയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഷമ്മി സംഘടനയുമായി ഒരുമിച്ച്‌ പോകാന്‍ തയ്യാറായത്. തിലകനെതിരായ നടപടി പിന്‍വലിക്കണമെന്ന ഷമ്മി തിലകനും ജോയ് മാത്യുവും കഴിഞ്ഞ യോഗത്തിലും ആവര്‍ത്തിച്ചിരുന്നു. തിലകന്‍ അമ്മയുടെ ഭാഗം തന്നെയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
തിലകന്റെ വലിയ സംഭാവനകളെ അംഗീകരിക്കുന്നതായും തങ്ങള്‍ പുറത്താക്കിയതല്ല, പരിഭവം കാരണം അദ്ദേഹമാണു സംഘടനയില്‍ നിന്നു മാറിയതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Related News