Loading ...

Home celebrity

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തനി നാട്ടിന്‍പുറത്തുകാരിയായി സംവൃത; ക്യാരക്ടര്‍ പോസ്റ്റര്‍

ഒരു ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?. സിനിമയുടെ ഫസ്റ്റ് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവൃതയുടെ ക്യാരക്ടര്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഗീത എന്ന കഥാപാത്രമായാണ് സംവൃത സിനിമയില്‍ വേഷമിടുന്നത്. ബിജു മേനോന്റെ നായിക കഥാപാത്രമാണ് സംവൃതയുടേത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ റിലീസ് ചെയ്തിരുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ?. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിലാണ് സംവൃത എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നാടന്‍ ലുക്കില്‍ ബിജു മേനോനൊപ്പം ചായ കുടിക്കുന്ന സംവൃതയുടെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്കില്‍ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവന്നിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്. മാഹിയിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, അലന്‍സിയര്‍, ശ്രുതി ജയന്‍ എന്നിവര്‍‌ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തൊണ്ടിമുതലും ദൃക്സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷഹനാദ് ജലാല്‍ ആണ് ക്യാമറ. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍, വിശ്വജിത്. ബാക്ക് ഗ്രൗണ്ട് സ്‌കോര്‍-ബിജിബാല്‍.

Related News