Loading ...

Home Australia/NZ

2015/2016 ധനകാര്യ വര്‍ഷത്തില്‍ രണ്ട് ലക്ഷത്തിനടുത്ത് വിസകള്‍ നല്‍കും

മെല്‍ബണ്‍:2015/2016 ധനകാര്യ വര്‍ഷത്തില്‍ 190,000 കുടിയേറ്റക്കാരെ രാജ്യം അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷവും ഇതേ തോതില്‍ തന്നെയായിരുന്നു പ്രവേശനാനുമതി നല്‍കിയത്. 128,550 വിദഗ്ദ്ധ തൊഴിലാളികള്‍, 57,400 കുടുംബാംഗങ്ങള്‍, 565 സ്പെഷ്യല്‍ എലിജിബിലിറ്റി കുടിയേറ്റക്കാര്‍, 3,485 പെര്‍മനന്‍റ് ചൈല്‍ഡ് വിസകള്‍, എന്നിങ്ങനെയാണ് അനുമതി നല്‍കുകന്നത്. ആകെ കുടിയേറ്റക്കാരെ അനുവദിക്കുന്നതിലെ എണ്ണം തൊട്ട് മുന്‍ വര്‍ഷത്തേതിന് സമാനമാകുമ്പോള്‍ അനുവദിക്കുന്ന വിവിധ വിസകളില്‍ വ്യത്യാസം വന്നിട്ടുണ്ട്.ചൈല്‍ഡ് കാറ്റഗറി, ഓര്‍ഫന്‍ റിലേറ്റീവ് വിസകള്‍ കൈകാര്യം ചെയ്യുന്നതില്‍ വ്യതിയാനമുണ്ട്. à´•àµà´Ÿàµà´Ÿà´¿à´•à´³àµà´Ÿàµ† വിസകളില്‍ ( അനാഥരുടെ ബന്ധുക്കള്‍ക്കുള്ളതൊഴിച്ച്) മൈഗ്രേഷന്‍ പ്രോഗ്രാം വഴിയായിരിക്കില്ല വരും നാളുകളില്‍ കണക്കാക്കുക. രാജ്യങ്ങള്‍ക്കിടയിലുള്ള ദത്തെടുക്കല്‍ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. കര്‍ശനമായ നിരീക്ഷണം കുട്ടികളുടെ കുടിയേറ്റകാര്യത്തില്‍ ഉണ്ടാകുമെന്നും പുതിയ പരിഷ്കരണങ്ങളുടെ പൂര്‍ണ നടപടി 2019/2020 ആയിരിക്കും വരികയെന്നും കുടിയേറ്റവകുപ്പില്‍ നിന്നുള്ളവര്‍ സൂചിപ്പിക്കുന്നു.അനാഥരുടെ ബന്ധുക്കള്‍ക്കുള്ള വിസOther Family വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. നാനൂറ് വിസകളാണ് à´ˆ വിഭാഗത്തില്‍ അനുവദിക്കുന്നത്. എംപ്ലോയര്‍ സ്പോണ്‍സേര്‍ഡ് വിസ 48,250, സ്കില്‍ഡ് ഇന്‍ഡിപെന്‍ഡന്‍റ് വിസ 43,990, സ്റ്റേറ്റ് -ടെറിട്ടറി നോമിനേറ്റഡ് വിസ 28,850, ബിസ്നസ് ഇന്നോവേഷന്‍ വിസ 7,260, ടാലന്‍റ് വിസ 200 എന്നിങ്ങനെയാണ് മറ്റ് വിഭാഗത്തില്‍ നല്‍കുന്നത്. 47,825 പാര്‍ട്നര്‍ വിസ, 8,675 പാരന്‍റ് വിസ, മറ്റ് ഫാമിലി വിസകളില്‍ 900 ഇതില്‍ തന്നെ 400 എണ്ണം ഓര്‍ഫന്‍ റിലേറ്റീവ് വിസ എന്നിങ്ങനെയാണ് അനുവദിക്കുന്നത്. 565 വിസകള്‍ സ്പെഷ്യല്‍ എജിബിലിറ്റി സ്ട്രീമില്‍ ഉള്ളതാണ്.

Related News