Loading ...

Home Australia/NZ

ഓസ്ട്രേലിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഓസ്ട്രേലിയയില്‍ കനത്ത മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട നഗരങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് സഞ്ചാരികളെ ഒഴിപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തന ടീമുകള്‍ രംഗത്ത്.കൂബര്‍പീഡി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എ.ഡി.എഫ് വിമാനം അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ല, റോക്സി ഡൗണ്‍സ്, ലേ ക്രീക്ക് തുടങ്ങിയ നഗരങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. റെയില്‍ ഗതാഗതത്തെയും മഴ ബാധിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ എയര്‍ ലിഫ്റ്റിംഗിലൂടെ വിതരണം ചെയ്യുന്നുണ്ട്. കനത്ത മണ്‍സൂണ്‍ മഴ ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്.

Related News