Loading ...

Home Australia/NZ

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തയുടെ ജനപ്രീതി കുറഞ്ഞതായി സർവ്വേഫലം

ലോകത്തി​ന്‍റെ വിവിധ ഇടങ്ങളില്‍ ആരാധകരുള്ള അപൂര്‍വം രാഷ്​ട്രീയ നേതാക്കളില്‍ ഒരാളാണ്​ ന്യൂസിലന്‍ഡ്​ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍.
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. 2017ന് ശേഷം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോര്‍ട്ട്. അഭിപ്രായ വോട്ടെടുപ്പിലാണ് ജസീന്തയുടെ ജനപ്രീതി കുറഞ്ഞതായി കണ്ടെത്തിയത്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും 2017ന് ശേഷം രാജ്യത്തി​ന്‍റെ സമ്ബദ് വ്യവസ്ഥ ദുര്‍ബലമായി എന്നതുമാണ് ജസീന്തക്കും സര്‍ക്കാരിനുമെതിരായ വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങള്‍ ജസീന്തയുടെ ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചുവെന്നാണ് സുപ്രാധാന കണ്ടെത്തല്‍.

അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തില്‍ 35 ശതമാനം പേരുടെ പിന്തുണ ജസീന്തക്കുണ്ട്. എന്നാല്‍ 2023 അവസാനത്തോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യ സര്‍ക്കാര്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ന്യൂസിലാന്‍ഡിലെ ചില മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. അഭിപ്രായ സര്‍വേയില്‍ പ്രതിപക്ഷ നേതാവായ ക്രിസ് ലക്സണിന്റെ ജനപ്രീതി മുമ്ബത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവായി ലക്സണ്‍ അടുത്തകാലത്താണ് സ്ഥാനാരോഹിതനായത്.

ന്യൂസിലാന്‍ഡിലെ മസ്​ജിദില്‍ നമസ്​കാരത്തിനിടെ വിശ്വാസികളെ വെടിയുതിര്‍ത്ത്​ ക്രിസ്​ത്യന്‍ തീവ്രവാദി കൊലപ്പെടുത്തിയ സംഭവം കൈകാര്യം ചെയ്​ത വിഷയത്തില്‍ ജസീന്തക്ക്​ ലോകരാജ്യങ്ങളില്‍നിന്ന്​ വന്‍ പിന്തുണ ലഭിച്ചിരുന്നു.

Related News