Loading ...

Home Australia/NZ

വി​ദേ​ശി​ക​ള്‍​ക്ക് സ്വാ​ഗ​തം;​രണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്ന് ഓ​സ്ട്രേ​ലി​യ

മെ​ല്‍​ബ​ണ്‍: ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി വീ​ണ്ടും തു​റ​ന്ന് ഓ​സ്ട്രേ​ലി​യ.
നൂ​റു​ക​ണ​ക്കി​ന് വി​ദേ​ശി​ക​ളു​മാ​യി ഇ​ന്നു മു​ത​ല്‍ സി​ഡ്നി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ എ​ത്തി​ത്തു​ട​ങ്ങി. ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം കാ​ണു​ന്ന പ്രി​യ​പ്പെ​ട്ട​വ​രെ പ​ല​രും ആ​ലിം​ഗ​നം ചെ​യ്താ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2020 മാ​ര്‍​ച്ചി​ലാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് ഓ​സ്ട്രേ​ലി​യ യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് കൊ​ല്ല​ത്തി​നി​പ്പു​റ​മാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നീ​ക്കി​യ​ത്.​ഇ​ന്നു മു​ത​ല്‍ ടൂ​റി​സ്റ്റ് വീ​സ​യു​ള്ള​വ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ഓ​സ്ട്രേ​ലി​യ​യി​ല്‍ ഉ​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​ള്‍​പ്പ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​സാ​നം മു​ത​ല്‍ മ​ട​ങ്ങാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മി​ക്ക വി​ദേ​ശി​ക​ള്‍​ക്കും കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തോ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത യാ​ത്ര​ക്കാ​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ 14 ദി​വ​സം വ​രെ ഹോ​ട്ട​ലി​ല്‍ അ​ത് ചെ​യ്യ​ണം.

Related News