Loading ...

Home Australia/NZ

ന്യൂസിലാന്‍ഡില്‍ കോവിഡ് നിന്ത്രണങ്ങള്‍ക്കെതിരെ വൻ പ്രതിഷേധം;പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി

ന്യൂസിലാന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ദീര്‍ഘകാലം പ്രതിഷേധത്തിലേര്‍പ്പെട്ട പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. 36 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ന്യൂസിലാന്‍ഡിലെ പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന വെല്ലിംഗ്ടണിലാണ് പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന് പുറത്ത് തടിച്ചു കൂടുകയും ആക്രമണത്തിന് മുതിരുകയും ചെയ്ത പ്രക്ഷോഭകരെ കുരുമുളക് സ്‌പ്രേകൊണ്ടാണ് പൊലീസ് നേരിട്ടത്. പ്രക്ഷോഭകരില്‍ നിന്ന് ആക്രമണവും പ്രതിഷേധവും ശക്തമായതോടെ പൊലീസ് തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയിലേറെയായി ഗതാഗത തടസ്സം നേരിടുന്ന ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന് ചുറ്റുമുള്ള റോഡുകള്‍ വൃത്തിയാക്കാന്‍ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ വെല്ലിംഗ്ടണിലെ തെരുവുകളില്‍ പുലര്‍ച്ചെ എത്തിയിരുന്നു.

പ്രക്ഷോഭകര്‍ പിച്ച്‌ഫോര്‍ക്കുകള്‍ കൊണ്ട് തങ്ങള്‍ക്കെതിരെ ആക്രമണത്തിന് മുതിരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രക്ഷോഭകരില്‍ നിന്നും പൊലീസിനെതിരെ കനത്ത ആക്രമണമാണുണ്ടായതെന്നും അവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ ആന്‍ഡ്രൂ കോസ്റ്റര്‍ പറഞ്ഞു. വെല്ലിംഗ്ടണ്‍ നിവാസികളോടും ഓഫീസ് ജീവനക്കാരോടും പ്രദേശത്ത് നിന്ന് താത്ക്കാലികം മാറിനില്‍ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Related News