Loading ...

Home special dish

ഫിഷ് പുട്ട് വേഗത്തില്‍ റെഡിയാക്കാം

ചേരുവകള്‍ പുട്ടിന്റെ പൊടി - 2 ലിറ്റര്‍
ദശകട്ടിയുള്ള മീന്‍ - 750 ഗ്രാം
സവാള - 4 എണ്ണം
പച്ചമുളക് - 15 എണ്ണം
ഇഞ്ചി ചതച്ചത് - 2 വലിയ കഷ് ണം
മല്ലിയില - 4 പിടി
കറിവേപ്പില - കുറച്ച്‌
വെളിച്ചണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം മീന്‍ വൃത്തിയാക്കി മുറിച്ച്‌ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച്‌ മുള്ള് മാറ്റി പൊടിച്ചെടുക്കുക. സവാള ,പച്ചമുളുക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക. പുട്ടിനെ പൊടിയില്‍ പാകത്തിന്‍ ഉപ്പും വെള്ളവും ചേറത്ത് നനചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാകുമ്ബോള്‍ അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പൊടിച്ചു വച്ച മീന്‍, മല്ലിയില,കറിവേപ്പില എന്നിവ ചേറത്ത് ഉലര്‍ത്തിയെടുകുക. പുട്ട് കുറ്റിയില്‍ ആദ്യം മീന്‍ മാസലകൂട്ട് പിന്നെ മാവ് എന്ന ക്രമത്തില്‍ നിറച്ച്‌ ആവിയില്‍ വേവിച്ചെടുകുക.

Related News