Loading ...

Home Europe

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി

ലണ്ടന്‍
കണ്‍സര്‍വേറ്റീവ് പാര്‍ടി അധ്യക്ഷനായി തെരഞ്ഞെടുത്ത ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകും. സ്ഥാനമൊഴിയുന്ന തെരേസ മേയില്‍നിന്ന‌് ബുധനാഴ്ച അദ്ദേഹം അധികാരം ഏറ്റെടുക്കും. ബക്കിങ്ഹാം കൊട്ടാരത്തിലായിരിക്കും സ്ഥാനമേല്‍ക്കല്‍. വിദേശ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ബോറിസിന്റെ എതിരാളി. ബോറിസ് ജോണ്‍സണ്‍ 92,153 വോട്ടും ഹണ്ട് 46,656 വോട്ടും നേടി.
ബ്രക‌്സിറ്റ് യാഥാര്‍ഥ്യമാക്കുമെന്ന‌് വിജയാഹ്ലാദപ്രകടനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ബ്രക്‌സിറ്റില്‍ ഇരുഭാഗത്തിനും യോജിക്കാവുന്ന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരേസ മേയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നത‌്. ലണ്ടന്‍ മുന്‍മേയര്‍ ബോറിസ് ജോണ്‍സനെ കനത്തവെല്ലുവിളിയാണ് കാത്തിരിക്കുന്നത‌്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ഇറാനുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനാകും ആദ്യ പരിഗണന.

Related News