Loading ...

Home special dish

സേമിയ അട തയ്യാറാക്കാം

ചേരുവകള്‍: 1. സേമിയ/ വെര്‍മിസെല്ലി -1 പാക്കറ്റ് 2. അവില്‍ - 50 ഗ്രാം 3. തേങ്ങ - 3 ടേബിള്‍സ്പൂണ്‍ 4. നെയ്യ് - ആവശ്യത്തിന് 5. വെള്ളം - ആവശ്യത്തിന് 6. പഞ്ചസാര - ആവശ്യത്തിന് 7. അണ്ടിപ്പരിപ്പ്- 10 എണ്ണം 8. മുന്തിരി - 10 എണ്ണം 9. ഏലയ്ക്ക പൊടിച്ചത് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാന്‍ ചൂടാക്കി സേമിയ, നെയ്യില്‍ ചെറുതായി വറുത്ത്, അതില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ വേവിക്കുക. ശേഷം പഞ്ചസാര ചേര്‍ക്കുക. വെള്ളം കുറുകിവരുമ്ബോള്‍ അവില്‍, തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, ഏലയ്ക്കാപ്പൊടി എന്നിവ കൂടി മിക്സ് ചെയ്ത്, വാഴയിലയില്‍ പരത്തി ചെറുതായി ആവികയറ്റുക. ശേഷം പാത്രത്തിലേക്ക്‌ വാങ്ങുക. സ്കൂള്‍വിട്ടുവരുമ്ബോള്‍ കുട്ടികള്‍ക്ക്‌ കൊടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരമാണിത്.

Related News