Loading ...

Home Europe

കറുത്ത വര്‍ഗ്ഗക്കാരിയായ വനിതയെ ഇംഗ്ലണ്ടിലെ ക്രൈസ്‌തവ സഭ ബിഷപായി നിയമിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രൈസ്‌തവ സഭ കറുത്ത വര്‍ഗ്ഗക്കാരിയായ വനിതയെ ബിഷപായി തെരഞ്ഞെടുത്തു. റവ ഡോ റോസ് ഹഡ്‌സണ്‍ വില്‍കിനെയാണ് ബിഷപാക്കിയത്.ഇവര്‍ ജമൈക്ക സ്വദേശിയാണ്. ഇവരെ ഡോവറിലാണ് നിയമിച്ചിരിക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ് ഈ പ്രഖ്യാപനം നടത്താന്‍ സാധിച്ചതില്‍ അങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് പറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ പുരോഹിത കൂടിയായ ഹഡ്സണ്‍ വില്‍കിന്‍ ഹാരി രാജകുമാരന്റെയും മേഘന്‍ മാര്‍കിലിന്റെയും 2018 മെയ് മാസത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. ക്രൈസ്തവ പുരോഹിത ഗണത്തില്‍ ഏഷ്യക്കാരുടെയും കറുത്തവര്‍ഗ്ഗക്കാരുടെയുമെല്ലാം എണ്ണം വളരെ കുറവാണ്. ഏതായാലും ഹഡ്‌സണ്‍ വില്‍കിന്റെ ബിഷപ് നിയമനം കൊണ്ട് മാത്രമായില്ലെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നുമാണ് കാന്റര്‍ബറി ആര്‍ച്ബിഷപായ ജസ്റ്റിന്‍ വെല്‍ബി പറഞ്ഞത്. സഭയുടെ ഉന്നത സ്ഥാനത്തേക്ക് വനിതയും കറുത്തവര്‍ഗ്ഗക്കാരിയുമായ ഒരാളെ ഉയര്‍ത്തിയതിലൂടെ മികച്ച മാതൃകയാണ് ക്രൈസ്തവ സഭ മുന്നോട്ട് വച്ചതെന്ന് പ്രശംസിക്കപ്പെടുന്നു.

Related News