Loading ...

Home special dish

സ്വാദിഷ്ഠമായ പൈനാപ്പിള്‍ കിച്ചടി തയാറാക്കാം

നാടന്‍ രീതിയില്‍ പൈനാപ്പിള്‍ കിച്ചടി തയാറാക്കാം ആവശ്യമുള്ള സാധനങ്ങള്‍ കൈതച്ചക്ക തൊലി കളഞ്ഞത് 1/4 ഭാഗം
പച്ചമുളക് - 3 എണ്ണം
തേങ്ങ ചിരകിയത് - 1/2 കപ്പ്
ജീരകം - ഒരു നുള്ള്
ചുവന്ന ഉള്ളി - 4 എണ്ണം
തൈര് - 1/2 കപ്പ്
വറ്റല്‍ മുളക് - 2 എണ്ണം
കടുക്- 2 നുളള്
കറിവേപ്പില - 2 തണ്ട്
തയാറാക്കുന്ന വിധം പൈനാപ്പിള്‍ കൊത്തിയരിഞ്ഞ് എടുക്കുക. പച്ചമുളകും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കൊത്തിയരിഞ്ഞുവച്ച പൈനാപ്പിള്‍ വേവിക്കുക. തേങ്ങ, ജീരകം മൂന്ന് ചുവന്ന ഉള്ളി എന്നിവ അരച്ച്‌ ആ അരപ്പുകൂടി ചേര്‍ക്കുക. തിളച്ചു വാങ്ങിയതിനുശേഷം തൈര് ചേര്‍ക്കാം. വറ്റല്‍ മുളകും ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് കടുക് വറുത്ത് ചേര്‍ത്ത് ശേഷം വിളമ്ബാം.

Related News