Loading ...

Home special dish

ചൈനീസ് രുചിയില്‍ ദോശ ചുടാം

നാടന്‍ രുചിയും ചൈനീസ് രുചിയും ചേര്‍ന്നൊരു ദോശ ചുട്ടാലോ? എന്നും ഓരേ അരി ദോശയും ഉഴുന്നു ദോശയും കഴിച്ച്‌ മതിയായില്ലേ, വ്യത്യസ്തമായ പരീക്ഷിക്കൂ. കുട്ടികള്‍ക്ക് ഏറെ പ്രിയമാകും. ചേരുവകള്‍ ദോശമാവ്
നെയ്യ്
ഷെസവ്ന്‍ സോസ്
ഓയില്‍-ഒരു ടീസ്പൂണ്‍
സവോള അരിഞ്ഞത്- അരക്കപ്പ്
കാബേജ് അരിഞ്ഞത്- അരക്കപ്പ്
ക്യാരറ്റ് അരിഞ്ഞത് -അര കപ്പ്
സ്പ്രിംഗ് ഒനിയന്‍ -അരിഞ്ഞത് അരക്കപ്പ് കാപ്‌സിക്കം അരിഞ്ഞത് -അരക്കപ്പ്
ന്യൂഡില്‍സ് വേവിച്ചത് -അര കപ്പ്
ഉപ്പ് ആവശ്യത്തിന്
സോയാസോസ് ഒരു ടീസ്പൂണ്‍

ഷെസ്‌വന്‍ സോസ്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം ഒരു സ്പൂണ്‍ ഓയില്‍ പാനില്‍ ഒഴിച്ച്‌ എല്ലാ പച്ചക്കറികളും ചെറുതീയില്‍ വേവിച്ചെടുക്കുക. ഏകദേശം മുക്കാല്‍ വേവാകുമ്ബോള്‍ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ന്യൂഡില്‍സും സോയാസോസും ഷെസവ്ന്‍ സോസും ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.

ദോശ ചട്ടിയില്‍ ഓരോ തവി മാവൊഴിച്ച്‌ പരത്തി മൊരിഞ്ഞു വരുമ്ബോള്‍ ഒരു ടീസ്പൂണ്‍ഷെസ്‌വന്‍ സോസ് ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് എല്ലാ ഭാഗത്തും പരത്തുക. തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി നൂഡില്‍സ് കൂട്ടില്‍ നിന്നും ഒന്നോ രണ്ടോ ടീസ്പൂണ്‍ . ഇതിന്റെ മേലെ വെച്ച്‌ ദോശ റോള്‍ ചെയ്‌തെടുത്തു നടുഭാഗം കട്ട് ചെയ്യുക.

Related News