Loading ...

Home Europe

ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടക! ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ട്രംപ് കുടുംബം കൈ‍യടക്കി

ലണ്ടന്‍: ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന ഡോണള്‍ഡ് ട്രംപിന്‍റെ കുടുംബം ലണ്ടനിലെ കോറിന്ത്യ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഒരു ഫ്ളോര്‍ പൂര്‍ണമായി കൈയടക്കി. ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടകയുള്ള ഹോട്ടലാണിത്. പ്രസിഡന്‍റിന്‍റെ നാലു മക്കളും ലണ്ടനിലെത്തിയാല്‍ ഇവിടെയായിരിക്കും തങ്ങുക. വിമാനയാത്രയുടെ ക്ഷീണം മാറ്റാനുള്ള പ്രത്യേകം ട്രീറ്റ്മെന്‍റാണ് ഇവിടുത്തെ പ്രത്യേകതകളൊന്ന്. 200 പൗണ്ടാണ് ഇതിനു മാത്രമായുള്ള ഫീസ്. ഹോളിവുഡ് ട്രെയ്നറാണ് ഇവിടെ വര്‍ക്ക്‌ഒൗട്ടില്‍ സഹായിക്കാനുള്ളത്. ട്രംപും ഭാര്യ മെലാനിയയും യുഎസ് അംബാസഡറുടെ വസതിയിലായിരിക്കും താമസം. മറ്റെല്ലാവരും കൊറിന്ത്യയിലും. റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Related News