Loading ...

Home special dish

പെരുന്നാള്‍ ദിനത്തില്‍ പ്രാതലിന് ബീഫ് ഇലയട ആയാലോ?

പെരുന്നാളിന് എന്ത് വ്യത്യസ്തമായി ഉണ്ടാക്കാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പഴവും ബീഫും നല്ല കോമ്ബിനേഷനാണെന്നാണ് പറയാറ്. ഇലയട ഉണ്ടാക്കാനും നമ്മുക്ക് ഈ കോമ്ബിനേഷന്‍ ഉപയോഗിക്കാം. ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.

ചേരുവകള്‍ ബീഫ് 1/2 കിലോ
ഏത്തയ്ക്ക (ഇടത്തരം വലുപ്പമുള്ളത്) 4 എണ്ണം
മൈദ 3 ടീസ്പൂണ്‍
ജീരകം (വറുത്ത് പൊടിച്ചത്) 1/2 ടീസ്പൂണ്‍
ഏലയ്ക്ക (വറുത്ത് പൊടിച്ചത്) 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഒരു മുറി തേങ്ങ ചിരകിയത്

തയ്യാറാക്കുന്നവിധം അര കിലോ ബീഫ് കഷണങ്ങളാക്കിയതില്‍ ആവശ്യത്തിന് മസാലയും കറിവേപ്പിലയും സവാളയും ഇട്ട് വേവിക്കുക. അതിനുശേഷം ഈ ബീഫ് ഒരു മിക്‌സിയില്‍ ചെറുതായി അടിച്ചെടുക്കുക. പുഴുങ്ങി വച്ചിരിക്കുന്ന ഏത്തപ്പഴം ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ മൈദയും അര സ്പൂണ്‍ വറുത്ത് പൊടിച്ചു വെച്ച ജീരകവും ഏലയ്ക്കയും ആവശ്യത്തിന് ഉപ്പും ചിരകി വച്ചിരിക്കുന്ന തേങ്ങാപ്പീരയും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം ഒരു ഇലയില്‍ വച്ച്‌ അട പോലെ പരത്തുക. ഇതിന്റെ നടുവില്‍ അരച്ചു വച്ചിരിക്കുന്ന ബീഫ് ഒരു സ്പൂണ്‍ ചേര്‍ത്ത് ഇല മടക്കി ആവി കേറ്റുക (തയാറാക്കി വച്ചിരിക്കുന്ന മിക്‌സില്‍ നിന്ന് അഞ്ച് അട തയാറാക്കാന്‍ പറ്റും) . പത്തു മിനിറ്റ് ആവിയില്‍ വേവിച്ചു കഴിഞ്ഞാല്‍. രുചികരമായ ബനാനാ ബീഫ് ഇല അട റെഡി.

Related News