Loading ...

Home special dish

ദേ ഫിഷ് പുട്ട്

പുട്ടിന്റെ പൊടി - 2 ലിറ്റര്‍ ദശകട്ടിയുള്ള മീന്‍ - 750 ഗ്രാം സവാള - 4 എണ്ണം പച്ചമുളക് - 15 എണ്ണം ഇഞ്ചി ചതച്ചത് - 2 വലിയ കഷ്ണം മല്ലിയില - 4 പിടി കറിവേപ്പില - കുറച്ച്‌ വെളിച്ചെണ്ണ - 4 ടേബിള്‍ സ്പൂണ്‍ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം മീന്‍ വൃത്തിയായി മുറിച്ച്‌ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച്‌ മുള്ള് മാറ്റി പൊടിച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. പുട്ടിനെ 'പൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചെടുക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്ബോള്‍ അരിഞ്ഞുവെന്നു ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.ഇതിലേയ്ക്ക് പൊടിച്ചുവച്ച മീന്‍ ,മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉലത്തിയെടുക്കുക. പുട്ട് കുറ്റിയില്‍ ആദ്യം മീന്‍ മസാലക്കൂട്ട് പിന്നെ മാവ് മസാല കൂട്ട് പിന്നെ മാവ് എന്ന ക്രമത്തില്‍ നിറച്ച്‌ ആവിയില്‍ വേവിച്ചെടുക്കുക.

Related News