Loading ...

Home special dish

കൊതിയൂറും ബീഫ് ബിരിയാണി വീട്ടില്‍ ഉണ്ടാക്കാം

ഇന്നത്തെ സ്‌പെഷ്യല്‍ ഒരു ബിരിയാണി ആയാലോ? അതും മണ്‍ചട്ടിയില്‍ ഉണ്ടാക്കിയ ബീഫ് ബിരിയാണി. അല്പം ക്ഷമ ഉണ്ടങ്കില്‍ ഹോട്ടലില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ നല്ല ബിരിയാണി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. പാചകം പഠിച്ചു വരുന്നവര്‍ക്ക് അവധി ദിവസങ്ങളില്‍ വീട്ടിലുള്ളവര്‍ക്ക് ഒരു സര്‍പ്രൈസും കൊടുക്കാം. ഇതില്‍ പറയുന്ന രീതിയില്‍ ഉണ്ടാക്കി നോക്കിയാല്‍ നിങ്ങള്‍ക്കും ഒരു കിടിലന്‍ ബിരിയാണി തയ്യാറാക്കാം. മണ്‍ചട്ടിയില്‍ ഉണ്ടാക്കിയാല്‍ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ് കേട്ടോ. നല്ല ബീഫ് ആണെങ്കില്‍ മട്ടണ്‍ പോലും തോറ്റു പോകും. അപ്പോള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍: 1) ബീഫ് - ഒരു കിലോ ഇടത്തരം കഷണങ്ങള്‍ ആക്കിയത്.
2) സവാള - ഒരു കിലോ കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്.
3) ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്  ഓരോ ടേബിള്‍ സ്പൂണ്‍ വീതം
4) മല്ലി പൊടി - നാല് ടേബിള്‍ സ്പൂണ്‍
5 ) മുളക് പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
6 ) കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
7 ) മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
8 ) ഗരം മസാല - രണ്ട് ടീ സ്പൂണ്‍
9 ) ഉപ്പ് - ആവശ്യത്തിന്
10)മല്ലിയില പുതിനയില - ഒരു പിടി വീതം
1 1) എണ്ണ - നാല് ടേബി സ്പൂണ്‍
12 ) കൈമ അരി - ഒരു കിലോ
13 ) നെയ്യ് - അഞ്ച് ടേബിള്‍ സ്പൂണ്‍

14) അണ്ടിപരിപ്പ്, കിസ്മിസ്, സവാള വറുത്തത് - ഗാര്‍ണിഷ് ചെയ്യാന്‍

തയ്യാറാക്കുന്നവിധം കൈമഅരി ( ജീരകശാല à´…à´°à´¿) ബിരിയാണിക്ക് നല്ല മണവും രുചിയും കൂട്ടും. ഒരു കിലോ അരിക്ക് ഒരു കിലോ ഇറച്ചിയും ഒരു കിലോ സവാളയുമാണ് ആവശ്യം. ആദ്യം തന്നെ നമുക്ക് à´…à´°à´¿ വേവിച്ച് മാറ്റിവെയ്ക്കാം. ഞാനിവിടെ വറ്റിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഊറ്റി എടുക്കുന്നവരും ഉണ്ട്. à´…à´°à´¿ അളക്കാനായി ഒരു ഗ്‌ളാസ്സ് എടുക്കുക. എത്ര ഗ്‌ളാസ്സ് à´…à´°à´¿ ഉണ്ടോ അതിന്റെ ഇരട്ടി വെള്ളമാണെടുക്കേണ്ടത്. à´…à´°à´¿ അളക്കുമ്പോള്‍ തല വടിച്ച് വേണം എടുക്കാന്‍. ഒരു കിലോ à´…à´°à´¿ എന്റെ ഗ്‌ളാസ്സിന് നാല് ഗ്‌ളാസ്സ് ആണ്. എട്ട് ഗ്‌ളാസ്സ് വെള്ളം അളന്നെടുത്ത് ഒരു പാത്രത്തില്‍ ചൂടാക്കാന്‍ വെയ്ക്കുക. à´…à´°à´¿ നന്നായി കഴുകി വൃത്തിയാക്കി പത്ത് മിനിട്ട് നേരം വെള്ളത്തില്‍ കുതിര്‍ക്കുക. അതിന് ശേഷം വെള്ളം വാലാനായി അരിപ്പയിലോ കിഴുത്തയുള്ള ഏതെങ്കിലും പാത്രത്തിലോ ഒഴിച്ചു വെയ്ക്കാം. വെള്ളം നന്നായി വാര്‍ന്നതിനു ശേഷം കുക്കിങ് തുടങ്ങാം. നമ്മള്‍ ഇവിടെ മണ്‍ചട്ടിയില്‍ ആണ് ബിരിയാണി ഉണ്ടാക്കുന്നത്. നല്ല മയം വന്ന പഴക്കമുള്ള മണ്‍ചട്ടിയാണെങ്കില്‍ അടിയില്‍ പിടിക്കില്ല. മണ്‍ചട്ടി ചൂടാകുമ്പോള്‍ അഞ്ച് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. (ഡാല്‍ഡ ചേര്‍ക്കണ്ട) നെയ്യ് ചൂടാക്കുമ്പോള്‍ ഒരു വലിയ കഷണം പട്ട, അഞ്ച് ഗ്രാമ്പൂ, അഞ്ച് ഏലയ്ക്ക, അഞ്ച് മണി കുരുമുളക്, കുറച്ച് മല്ലിയില പുതിനയില ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഊറ്റിവെച്ചിരിക്കുന്ന à´…à´°à´¿ ചേര്‍ത്ത് പത്ത് മിനിട്ട് ഇളക്കണം. വെള്ളമയം ഒന്ന് മാറുമ്പോള്‍ തിളപ്പിച്ച് വെച്ചിരിക്കുന്ന വെള്ളം ഒഴിച്ചു കൊടുക്കണം. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു നാരങ്ങയുടെ നീര് കൂടെ വെള്ളത്തില്‍ ചേര്‍ക്കാം.( നാരങ്ങാനീര് ചേര്‍ക്കുന്നത് à´…à´°à´¿ പരസ്‌പരം  ഒട്ടിപ്പിടിക്കാതിരിക്കാനാണ്)
അരി ഒന്ന് നന്നായി തിളച്ചു കഴിയുമ്പോള്‍ തീ കുറച്ച് വെയ്ക്കുക. മണ്‍ചട്ടിയില്‍ ആയതിനാല്‍ അടിയില്‍ പിടിക്കാതെ ഇടയ്‌ക്കൊന്ന് ഇളക്കി കൊടുക്കാം. വെള്ളം വറ്റുമ്പോള്‍ തീ ഓഫ് ചെയ്യുക.
     
അടുത്തതായി ബീഫ് വേവിക്കണം. കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങള്‍ ആക്കിയ ബീഫില്‍ മസാല പുരട്ടി à´…à´° മണിക്കൂര്‍ വെയ്ക്കണം. ഒരു കിലോ ബീഫ് ഏകദേശം പതിനാറ് പീസ് ഉണ്ടാകും. ബീഫില്‍ à´…à´° ടീസ്‌പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടീസ്‌പൂണ്‍ കുരുമുളക് പൊടി, ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്‌പൂണ്‍, മുളക് പൊടി ഒരു ടേബിള്‍ സ്‌പൂണ്‍, മല്ലിപൊടി രണ്ട് ടേബിള്‍ സ്‌പൂണ്‍, à´—à´°à´‚ മസാല ഒരു ടീസ്‌പൂണ്‍, ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത് à´…à´° മണിക്കൂര്‍ വെയ്ക്കുക. അടുത്തതായി ഗ്രേവി തയ്യാറാക്കാം. മണ്‍ചട്ടി ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍ സ്‌പൂണ്‍ എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ ബാക്കിയുള്ള ഒരു ടേബിള്‍ സ്‌പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് കീറിയത് ചേര്‍ക്കുക. പച്ചണം മാറുമ്പോള്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ഒരു കിലോ സവാള ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു കൊടുക്കുക. ചെറിയ തീയില്‍ അടച്ച് വെച്ച് വേവിക്കുക. സവാള നല്ല പോലെ വാടിയതിന് ശേഷം ബാക്കിയുള്ള പൊടികള്‍ ചേര്‍ക്കാം. à´…à´° ടീസ്‌പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടേബിള്‍ സ്‌പൂണ്‍ മുളക് പൊടി, രണ്ട് ടേബിള്‍ സ്‌പൂണ്‍ മല്ലിപൊടി, ഒരു ടേബിള്‍ സ്‌പൂണ്‍ à´—à´°à´‚ മസാല ചേര്‍ത്തു കൊടുക്കാം. സവാളയുമായി നന്നായി യോജിപ്പിക്കാം. വേണമെങ്കില്‍ à´…à´° ഗ്‌ളാസ്സ് വെള്ളം അരപ്പ് പിടിക്കാനായി ചേര്‍ത്തു കൊടുക്കാം. വെള്ളം കൂടരുത്. ഗ്രേവി നല്ല കുഴമ്പ് പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്യാം. അടുത്തതായി ബീഫ് തയ്യാറാക്കുന്നതാണ്. മണ്‍ചട്ടിയില്‍ രണ്ട് ടേബിള്‍ സ്‌പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ബീഫ് മസാല പുരട്ടിയത് ചേര്‍ത്ത് ഇളക്കുക. ചെറിയ തീയില്‍ അടച്ച് വേവിക്കുക. ബീഫിന് വേവ് കൂടുതലായത് കൊണ്ട് പ്രഷര്‍കുക്കറില്‍ നാലഞ്ച് വിസില്‍ കേള്‍ക്കുന്നത് വരെ വേവിക്കാം. കുക്കറില്‍ വേവിക്കുമ്പോള്‍ വെള്ളം അധികം ചേര്‍ക്കണ്ട. മൊത്തത്തില്‍ ഒരു ഗ്‌ളാസ്സ് വെള്ളം മതിയാകും. കുക്കര്‍ തണുത്തതിനു ശേഷം ബീഫ് കഷണങ്ങള്‍ പുറത്തെടുക്കുക. ബീഫ് വെന്തിട്ടില്ലെങ്കില്‍ ഒന്നു കൂടെ വേവിക്കുക. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രേവിയിലേക്ക് ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് പത്ത് മിനിട്ട് കൂടി വേവിക്കുക. ഗ്രേവിയില്‍ വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കുക.
റൈസും ബീഫ് മസാലയും റെഡിയായിട്ടുണ്ട്. അടുത്തതായി ദം ഇടണം. ദം ഇടുന്ന പാത്രത്തില്‍ കുറച്ച് നെയ്യ് പുരട്ടുക. മണ്‍ചട്ടി ബിരിയാണി ആയതു കൊണ്ട് മണ്‍ചട്ടിയില്‍ തന്നെയാണ് ദം ഇടുന്നതും. ആദ്യത്തെ ലെയര്‍ റൈസ് ഇടുക. അതിന്റെ മുകളിലായി വറുത്തു വെച്ചിരിക്കുന്ന അണ്ടി പരിപ്പ്, മുന്തിരിങ്ങ, സവാള വറുത്തത് വിതറുക. അതിന് മുകളില്‍ ബീഫ് മസാല എല്ലാ വശങ്ങളിലുമായി ഇട്ടു കൊടുക്കുക. അതിന്റെ മുകളില്‍ അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയില, പുതിനയില വിതറുക. വീണ്ടും റൈസ് ഇടുക. മസാലയും റൈസും തീരുന്നത് വരെ തുടരുക. ഏറ്റവും മുകളില്‍ റൈസ് വരണം. മല്ലിയില, പുതിനയില അരിഞ്ഞത്, അണ്ടിപരിപ്പ്, സവാള വറുത്തത് മുകളില്‍ വിതറുക, പാത്രത്തിന്റെ മധ്യത്തിലായി ചെറിയൊരു കുഴിയുണ്ടാക്കി കാല്‍ ഗ്‌ളാസ്സ് വെള്ളം ഒഴിക്കുക. ചെറിയ തീയില്‍ അരമണിക്കൂര്‍ അടച്ചിടുക. ആവി മുകളിലോട്ട് വരുമ്പോള്‍ തീ ഓഫ് ചെയ്യാം. നമ്മുടെ ദം ബിരിയാണി റെഡിയായിട്ടുണ്ട്. ചൂടോടെ തന്നെ അച്ചാറും പപ്പടവും സാലഡും കൂട്ടി കഴിക്കാം.

Related News