Loading ...

Home Europe

മാൻ ബുക്കർ ഇന്റർനാഷണൽ; പുരസ്കാരം ജോഖ അൽഹാർത്തിക്ക‌്

ലണ്ടൻ> ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിക്ക്. “സെലസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയാണ് അല്‍ഹാര്‍ത്തി.
ലൈംഗികതയും വംശീയതയും സാമൂഹ്യപശ്ചാത്തലവും അടിമവ്യാപാരവും തമ്മിലുള്ള ചരിത്രം പറയുന്ന നോവലിൽ മൂന്ന് ഒമാനി സഹോദരിമാരുടെ കഥയാണ‌് ഇതിവൃത്തം.
മായ, അസ്മ, ഖവ്‍ല എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഇംഗ്ലീഷില്‍ എഴുതുന്ന എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന മാന്‍ ബുക്കര്‍ പുരസ്‍കാരങ്ങള്‍ക്ക് ഒപ്പം പുതുതായി ഏര്‍പ്പെടുത്തിയ പുരസ്‍കാരമാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍. ഏത് ഭാഷയില്‍ എഴുതുന്ന കൃതികളും ഇതിന് പരിഗണിക്കും. ഏകദേശം 44.31 ലക്ഷം രൂപയാണ് സമ്മാനത്തുക. നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി അൽഹാർത്തി സമ്മാനത്തുക പങ്കുവയ്ക്കും.

Related News