Loading ...

Home Europe

ബ്രെക‌്സിറ്റ‌്; പുതിയ കരാറിൽ കുടുങ്ങി തെരേസ മേ

ലണ്ടൻ> ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയുടെ പുതിയ ബ്രെക‌്സിറ്റ‌് കരാറുമായി സഹകരിക്കില്ലെന്ന‌് പ്രതിപക്ഷ നേതാവ‌് ജെറമി കോർബിൻ. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പഴയ കരാറിലെ കാര്യങ്ങൾ പരിഷ‌്കരിക്കാതെയാണ‌് മേ വീണ്ടും കരാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നും കോർബിൻ കുറ്റപ്പെടുത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ‌ുവരെ താൽക്കാലിക കസ്റ്റംസ‌് ബന്ധം നിലനിർത്താനുള്ള നടപടിയും പാരിസ്ഥിതിക വിഷയങ്ങളിലും തൊഴിലാളി അവകാശങ്ങളിലുമുള്ള നടപടികളുമായാണ‌് പുതിയ കരാറന്നൊണ‌് മേയുടെ അവകാശവാദം.

എന്നാൽ, മേയുടെ കരാറിനെതിരെ അവരുടെ പാർടിയിൽത്തന്നെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട‌്. മേയ‌്ക്കതെിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ‌് ടോറി എംപിമാർ എന്ന‌് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. ഒക‌്ടോബർ 31 വരെയാണ‌് യൂറോപ്യൻ യൂണിയൻ ബ്രെക‌്സിറ്റിനായി ബ്രിട്ടന‌് സമയം അനുവദിച്ചിരിക്കുന്നത‌്.

Related News