Loading ...

Home special dish

ചിക്കന്‍ ന്യൂഡില്‍സ് പാസ്ത തയ്യാറാക്കാം

വേണ്ട ചേരുവകള്‍... ന്യൂഡില്‍സ്
പാസ്ത
ബീന്‍സ്
ക്യാപ്സിക്കം
കാരറ്റ്
കാബേജ്
എല്ലാം കൂടി നീളത്തില്‍ ചെറുതായി അരിഞ്ഞത് ആവശ്യത്തിന്

ചിക്കന്‍ ബ്രെസ്റ്റ് രണ്ടെണ്ണം
ബട്ടര്‍ കാല്‍ കപ്പ്
മൈദാ രണ്ടു റ്റേബിള്‍സ്‌പൂണ്‍
പാല്‍ ഒരു കപ്പ്/ ഒന്നര കപ്പ്
ഇറ്റാലിയന്‍ സീസണിങ് ആവശ്യത്തിന്
പച്ചമുളക് രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം... ആദ്യം പാസ്ത ഉപ്പിട്ട് വേവിച്ചു വയ്ക്കണം. ചിക്കന്‍ ബ്രെസ്റ്റ് നീളത്തില്‍ അരിഞ്ഞ ശേഷം ഉപ്പും കുരുമുളകും ചേര്‍ത്ത് വെള്ളത്തില്‍ വേവിച്ചെടുക്കാം. ശേഷം ചിക്കന്‍ കോരി മാറ്റാം. ഇനി പച്ചക്കറികളും പച്ചമുളകും എല്ലാം ബട്ടറില്‍ വഴറ്റി മാറ്റിവയ്ക്കണം. ഇനി സോസ് ഉണ്ടാക്കാം. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കണം. വളരെ ചെറിയ തീയില്‍ വേണം ചെയ്യാന്‍. ഇനി മൈദാ ചേര്‍ക്കാം. നല്ല പോലെ ഇളക്കി കൊണ്ടിരിക്കണം. ഹാന്‍ഡ് ബിറ്റര്‍ ഉപയോഗിച്ചാല്‍ നല്ലത്. മൈദയുടെ നിറം മാറരുത്. അല്പം അല്പമായി പാല് ചേര്‍ക്കാം. ഇളക്കി കൊണ്ടേയിരിക്കണം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാല്‍ ഇറ്റാലിയന്‍ സീസണിങ്ങും ഉപ്പും ചേര്‍ക്കാം. വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികളും ചേര്‍ക്കാം. വേവിച്ചു വച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കാം. അവസാനം പാസ്റ്റയും ചേര്‍ത്തിളക്കി എടുക്കാം. ചൂടോടെ കഴിക്കാം. 

Related News