Loading ...

Home special dish

വെജ് ന്യൂഡില്‍സ് സൂപ്പ് തയ്യാറാക്കാം

വേണ്ട ചേരുവകള്‍... ന്യൂഡില്‍സ് അര കപ്പ്
ഇഞ്ചി, വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ വീതം
പച്ചമുളക് ഒരണ്ണം
സെലറി അര ടേബിള്‍സ്പൂണ്‍
സവാള പകുതി
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ആവശ്യത്തിന്
സോയ സോസ് കാല്‍ ടീസ്പൂണ്‍
വിനാഗിരി കാല്‍ ടീസ്പൂണ്‍
കോണ്‍ ഫ്ലോര്‍ ഒരു ടേബിള്‍സ്പൂണ്‍
ബട്ടര്‍ ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം... ക്യാരറ്റ്, കാബേജ് , ക്യാപ്സിക്കം , ബീന്‍സ് എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്‌. കോണ്‍ഫ്ലോര്‍ രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലക്കി വയ്ക്കണം. ന്യൂഡില്‍സ് വേവിക്കണം. വെന്ത നൂഡില്‍സ് തണുത്തതിനു ശേഷം എണ്ണയില്‍ വറുത്തു കോരണം. പാനില്‍ ബട്ടര്‍ ചൂടാക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സെലെറിയും സവാളയും വഴറ്റാം. ഇനി പച്ചക്കറികളും വഴറ്റാം. ഉപ്പും എരിവിന് അനുസരിച്ച്‌ കുരുമുളക് പൊടിയും ചേര്‍ക്കാം. ഇനി വെള്ളം ചേര്‍ത്ത് കൊടുക്കാം. കോണ്‍ ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയത് ചേര്‍ക്കാം. സോയ സോസും വിനാഗിരിയും കൂടി ചേര്‍ക്കാം. തിളച്ചു കഴിയുമ്ബോള്‍ തീ ഓഫ് ചെയ്യാം. അവസാനം വിളമ്ബുന്ന സമയത്ത് മുകളില്‍ ന്യൂഡില്‍സ് കൂടി ചേര്‍ക്കുക.

Related News