Loading ...

Home special dish

കിടിലന്‍ പേപ്പര്‍ ചിക്കന്‍ തയാറാക്കാം

മസാലപ്പൊടികളുടെ അകമ്ബടിയില്ലാതെ തന്നെ തനി നാടന്‍ കുരുമുളകരച്ച സ്പൈസി ചിക്കന്‍ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകള്‍ :
ചിക്കന്‍ - 1 കിലോ
കുരുമുളക് - 2 ടേബിള്‍സ്പൂണ്‍
ചെറിയ ജീരകം - 1 ടീസ്പൂണ്‍
വലിയ ജീരകം - 2 ടീസ്പൂണ്‍
പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്ബു- 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
സവാള - 1 കപ്പ്
തക്കാളി- അരക്കപ്പ്
ടേബിള്‍സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 3 ടേബിള്‍സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്

ഒരു പാനില്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ വലിയ ജീരകം, ചെറിയ ജീരകം, പട്ട, ഗ്രാമ്ബു, ഏലയ്ക്ക എന്നിവ വറുത്തെടുത്തു തണുത്തതിനു ശേഷം പൊടിച്ചു മാറ്റിവയ്ക്കുക.
മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്ബോള്‍ വലിയജീരകം, കറിവേപ്പിലയും ചേര്‍ത്തു മൂക്കുമ്ബോള്‍ സവാള അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക, ഉപ്പ് , മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക, ബ്രൗണ്‍ നിറമായി വരുമ്ബോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു കൊടുത്തു വഴറ്റി എടുക്കുക, തക്കാളി അരിഞ്ഞത് ചേര്‍ത്തു കൊടുക്കുക, തക്കാളി വഴന്നു കഴിഞ്ഞാല്‍ ചിക്കന്‍ ചേര്‍ത്തുകൊടുക്കുക, അരക്കപ്പ് വെള്ളം ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു 5 മിനിറ്റ് മൂടിവെച്ചു വേവിക്കുക . തിളച്ചുവരുമ്ബോള്‍ പൊടിച്ച മസാല ചേര്‍ത്തു യോജിപ്പിച്ചെടുത്ത് 10 മിനിറ്റ് കുറഞ്ഞ തീയില്‍ മൂടിവെച്ചു വേവിക്കുക. 10 മിനിറ്റിനു ശേഷം എണ്ണ മുകളില്‍ തെളിഞ്ഞു വരുമ്ബോള്‍ കറിവേപ്പില , പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ത്തു കൊടുക്കാം. പെപ്പര്‍ ചിക്കന്‍ റെഡി

Related News