Loading ...

Home special dish

തയ്യാറാക്കാം മുട്ട കട്ട്ലീസ്

ചേരുവകള്‍ കോഴിമുട്ട (പുഴുങ്ങിയത്) - രണ്ടെണ്ണം സവാള (നീളത്തില്‍ നേര്‍ത്ത് അരിഞ്ഞത്) - 1 കപ്പ് പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി (ചതച്ചത് ) - അര ടീസ്പൂണ്‍ മല്ലിയില (അരിഞ്ഞത്) - അല്‍പ്പം മൈദ - രണ്ട് ടീസ്പൂണ്‍ അരിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ ഗരം മസാലപ്പൊടി - കാല്‍ ടീസ്പൂണ്‍ എണ്ണ - വറുക്കാന്‍ ആവശ്യമുള്ള അത്രയും ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം മുട്ട തൊലി കളഞ്ഞ് വട്ടത്തില്‍ നാലാക്കി മുറിക്കുക. ഒരു പാത്രത്തില്‍ സവാള, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച്‌ ഞരടുക. അതില്‍ മൈദ, അരിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കലക്കുക. മുറിച്ച മുട്ട കഷ്ണങ്ങള്‍ ഇതില്‍ മുക്കി പൊതിഞ്ഞ് എടുക്കുക. ചൂടായ എണ്ണയില്‍ ഇട്ട് വറുത്തു കോരുക.

Related News