Loading ...

Home special dish

ഗ്രീന്‍ ചിക്കന്‍ കഴിച്ചാലോ? റെസിപ്പി നോക്കൂ

നിങ്ങള്‍ ഹോട്ടലില്‍ പോയി ഗ്രീന്‍ ചിക്കന്‍ കഴിക്കാറുണ്ടോ? പല രുചിയില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു. ഗോവയില്‍ പോയാല്‍ സ്‌പെഷ്യല്‍ ചിക്കന്‍ കാഫ്‌റേല്‍ അല്ലെങ്കില്‍ ഗ്രീന്‍ ചിക്കന്‍ കിട്ടും. ആഫ്രിക്കന്‍ രുചിയാണിത്. നിങ്ങള്‍ക്കും ഈ വിഭവം ഉണ്ടാക്കാം.  ചേരുവകള്‍
ചിക്കന്‍ 750 ഗ്രാം
കാഫ്‌റേല്‍ മസാല തയാറാക്കാന്‍ പച്ചമുളക് 15 എണ്ണം
മല്ലിയിലയും പുതിന ഇലയും ആവശ്യത്തിന്
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 12 അല്ലി
കുരുമുളക് 20 എണ്ണം
പട്ട ചെറിയ 4 കഷ്ണം
പെരും ജീരകം 1 ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി
ഗ്രാമ്ബു 4 എണ്ണം

തൈര് 2 സ്പൂണ്‍


തയ്യാറാക്കുന്നവിധം ചിക്കന്‍ ഒഴികെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അരച്ചെടുക്കുക. ചിക്കന്‍ കഷ്ണത്തില്‍ ഈ അരപ്പ് ചേര്‍ത്ത് യോജിപ്പിച്ച്‌ 2 മണിക്കൂര്‍ വെയ്ക്കുക. ഒരു പാത്രം ചൂടായാല്‍ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കനും രണ്ടു ടേബിള്‍ സ്പൂണ്‍ ഓയിലും അര കപ്പ് ചൂടുവെള്ളം ചേര്‍ത്ത് മൂടി വെയ്ക്കുക. വെന്ത് കുറുകി വന്നാല്‍ തീ ഓഫ് ചെയ്തു വിളമ്ബാം.

Related News