Loading ...

Home Europe

ലുക്ക്‌ഔട്ട് നോട്ടീസിനൊടുവില്‍ മലയാളി ലണ്ടനില്‍ കീഴടങ്ങി

ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി മുങ്ങിനടന്ന മലയാളി ഒടുവില്‍ പൊലീസിന് കീഴടങ്ങി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന്‍ എന്നയാളാണ് പൊലീസിന് കീഴടങ്ങിയത്. മലയാളിയെന്ന് സംശയിക്കുന്നയാളുടെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇയാളെ പൊലീസ് തേടിക്കൊണ്ടിരുന്നത്. ഇയാളുടെ ചിത്രം സഹിതം പൊലീസ് പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. 42 വയസുള്ള ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രം സഹിതം ഇയാളെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നതോടെ ഗത്യന്തരമില്ലാതെ സതീശന്‍ കീഴടങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് ഒരാളെ ചുറ്റികകൊണ്ട് മുഖത്തടിച്ച്‌ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയശേഷം ഇയാള്‍ മുങ്ങിയത്. പ്രതിയെക്കുറിച്ച്‌ ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഏഷ്യന്‍ കടകളിലും നേരിട്ടെത്തിയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ട്, ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ്, കാനിങ്‌ടൌണ്‍ തുടങ്ങിയ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇയാള്‍ പലവട്ടം വന്നുപോയിട്ടുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു.

Related News