Loading ...

Home special dish

ആപ്പിള്‍ ബ്രെഡ് പുഡിങ്

ആവശ്യമായ സാധനങ്ങള്‍ 1 . മുട്ട - മൂന്ന്
2 . പാല്‍ - ഒരു കപ്പ്
3 . കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
പഞ്ചസാര - ആവശ്യത്തിന്
ഉപ്പില്ലാത്ത വെണ്ണ - 75 ഗ്രാം , ഉരുക്കിയത്
കറുവാപ്പട്ട പൊടിച്ചത് - ഒരു വലിയ നുള്ള്
4 . റൊട്ടി അരികുകളഞ്ഞത് ചെറിയ ചതുരക്കഷ്ണങ്ങളാക്കിയത് - മൂന്നു കപ്പ്
ആപ്പിള്‍ തൊലികളഞ്ഞു ചതുരക്കഷ്ണങ്ങളാക്കിയത് - ഒന്നരക്കപ്പ്
ചോക്ലേറ്റ് ചിപ്സ് - ഒരു കപ്പിന്റെ മൂന്നില്‍ രണ്ട്
5 . ക്രീം , ചെറി - അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം

  • അവ്ന്‍ 200°C ല്‍ ചൂടാക്കിയിടുക
  • ഒരു പാത്രത്തില്‍ മയം പുരട്ടിവെയ്ക്കണം
  • മുട്ട നന്നായി അടിച്ചശേഷം പാല്‍ ചേര്‍ത്തിളക്കണം
  • ഇതിലേക്ക് മൂന്നാമത്തെ ചേരുവയും ചേര്‍ത്ത് നന്നയി അടിച്ചു യോജിപ്പിക്കണം. അതിനുശേഷം നാലാമത്തെ ചേരുവയും ചേര്‍ത്തിളക്കി മയം പുരട്ടിയ പാത്രത്തിലൊഴിച്ചു നന്നായി അമര്‍ത്തി വെയ്ക്കണം.
  • ഇത് ചൂടാക്കിവെച്ചിരിക്കുന്ന അവ്നില്‍ വച്ചു സെറ്റ് ആകുംവരെ നന്നായി ബേക് ചെയ്യുക.
  • ബേക് ആയതിനു ശേഷം പുറത്തെടുത്ത് ചൂടാറുമ്ബോള്‍ മുകളില്‍ ക്രീം പൈപ് ചെയ്യണം. ആപ്പിള്‍ ബ്രഡ് പുഡിങ് തയ്യാര്‍
  • ചെറി ഉപയോഗിച്ച്‌ അലങ്കരിച്ച്‌ വിളമ്ബാം

Related News