Loading ...

Home special dish

വീട്ടിലുണ്ടാക്കാം മസാല ദോശ

ആവശ്യമുള്ള സാധനങ്ങള്‍ അരി-ഒരു ഗ്രാം മുക്കാല്‍ ഭാഗം പച്ചരി കാല്‍ഭാഗം പുഴുക്കലരിയും എടുക്കാം.
ഉഴന്ന് - കാല്‍ കിലേ ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ഉരളക്കിഴങ്ങ് - അര കിലോ ഗ്രാം
സവാള - അര കിലോ ഗ്രാം
തക്കാളി - രണ്ട്
പച്ചമുളക് - മൂന്ന്
ഇഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില - കുറച്ച്‌
കടുക് - കുറച്ച്‌
വറ്റല്‍മുളക് - 5
തയ്യാറാക്കുന്ന വിധം അരിയും ഉഴന്നും നന്നായി കഴുകി എടുത്തു വെവ്വേറെ പാത്രങ്ങളില്‍ 10 മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക. നന്നായി കുതിര്‍ന്നതിനു ശേഷം ആദ്യം ഉഴുന്നും പിന്നെ അരിയും വെവ്വേറെ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക അതിനുശേഷം ഈ രണ്ടു മാവും ഒന്നിച്ച്‌ ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.കുറഞ്ഞത് ആറുമണിക്കൂര്‍ നേരമെങ്കിലും വയ്ക്കണം. ഇനി അടുത്തത്തായി ഉരളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. അതിനു കഷണങ്ങള്‍ ആക്കാം ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ കടുക്, വറ്റല്‍മുളകും മൂപ്പിച്ച്‌ അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന് കഴിയുമ്ബോള്‍ ഉരളക്കിങ്ങ് പുഴുങ്ങിയത് ചേര്‍ക്കുക. ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്. ഇനി നമുക്ക് ദോശ ഉണ്ടാക്കാം ഇതിനായി ദോശ കല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്ബോള്‍ മാവ് ഒഴിച്ച്‌ കനം കുറച്ച്‌ പരത്തി (പറ്റുന്നത്ര കനം കുറയ്ക്കുക കനം കുറയുംന്തോറും നല്ല ക്രിസ്പി ആകും) ഒരു വശം ചുവക്കുമ്ബോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച്‌ ദോശ മടക്കി രണ്ടറ്റവും അമിര്‍ത്തി കുറച്ച്‌ എണ്ണ ഒഴിച്ച്‌ മൊരിച്ച്‌ എടുക്കുക. മസാലദോശ റെഡിയായി.

Related News