Loading ...

Home Europe

അഭയാർഥി പ്രവാഹം അനായാസമാക്കാൻ തുർക്കിയും യൂറോപ്യൻ യൂണിയനും ധാരണയിലെത്തി by ജോസ് കുമ്പിളുവേലിൽ

ബ്രസൽസ്∙ യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർഥി പ്രവാഹം കൂടുതൽ അനായാസമാക്കാൻ യൂറോപ്യൻ യൂണിയനും തുർക്കിയും തമ്മിൽ ഏകദേശ ധാരണയിലെത്തിയെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ബ്രസൽസിൽ തുർക്കി പ്രസിഡന്റ് റിസെപപ് തയ്വിബ് ഉർദുഗാനും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ നടത്തുന്ന ചർച്ചയിൽ ഇതിന് അന്തിമ രൂപമാകുമെന്നാണ് കരുതുന്നത്. പദ്ധതി പ്രകാരം, തുർക്കിയിൽ 20 ലക്ഷം പേരെ വരെ താമസിപ്പിക്കാൻ ശേഷിയുള്ള ആറ് പുതിയ ക്യാംപുകൾ തുറക്കും. ഇതിന് യൂറോപ്യൻ യൂണിയൻ സാമ്പത്തിക സഹായം നൽകും.ഇതിനൊപ്പം, യൂറോപ്യൻ യൂണിയനുമായുള്ള അതിർത്തി തുർക്കി കൂടുതൽ ഭദ്രമാക്കും. ഗ്രീക്ക് കോസ്റ്റ് ഗാർഡിനൊപ്പം കടലിലെ പട്രോളിങ്ങിൽ തുർക്കി നാവിക സേനയും സഹകരിക്കും. കടലിൽ നിന്നു പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ തുർക്കിയിലെ ക്യാംപുകളിലേക്കാകും മാറ്റുക.ഇതിനു പകരമായി, തുർക്കിയിൽ വന്നിറങ്ങുന്ന അഭയാർഥികളെ കാലക്രമത്തിൽ യൂറോപ്യൻ യൂണിയൻ സ്വീകരിക്കണം. വിവിധ അംഗരാജ്യങ്ങൾ ചേർന്ന് അഞ്ചു ലക്ഷം പേരെ ഉൾക്കൊള്ളാമെന്നാണ്തുർക്കിക്ക് ഉറപ്പു നൽകേണ്ടത്്.120,000 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി മാത്രമാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളത്. ഇത് 160,000 ആക്കുന്നതിനുള്ള ചർച്ചകൾ പോലും വഴിമുട്ടി നിൽക്കുമ്പോഴാണ് അഞ്ചു ലക്ഷമെന്ന പുതിയ നിർദേശം മുന്നോട്ടു വയ്ക്കാൻ പോകുന്നത്.

Related News