Loading ...

Home special dish

ഓറഞ്ച് ജ്യൂസും പാലും പഞ്ചസാരയും ചേര്‍ത്താല്‍ അടിപൊളി അറേബ്യന്‍ മഹല്ലബിയ തയ്യാര്‍; റെസിപ്പി വായിക്കൂ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അറേബ്യന്‍ വിഭവമാണ് അറേബ്യന്‍ മഹല്ലബിയ. ഓറഞ്ച് ജ്യൂസ്. പാല്‍, പഞ്ചസാര എന്നിവയാണ് ഈ വിഭവത്തിലെ പ്രധാന ചേരുവകള്‍. ആവശ്യമുള്ള സാധനങ്ങള്‍ പാല്‍: രണ്ട് കപ്പ്
പഞ്ചസാര: അര കപ്പ്
കോണ്‍ ഫ്ലോര്‍: 3 ടീസ്പൂണ്‍
ഫ്രഷ് ക്രീം: ഒരു കപ്പ്
റോസ് വാട്ടര്‍: കുറച്ച്‌
ഓറഞ്ച് ജ്യൂസ്: ഒന്നര കപ്പ്
ഓറഞ്ച് ജ്യൂസില്‍ അലിയിപ്പിച്ച കോണ്‍ ഫ്ലോര്‍: 1 ടീസ്പൂണ്‍

ചെറി, ഡ്രൈ ഫ്രൂട്ട്സ്: അലങ്കരിക്കാന്‍



തയ്യാറാക്കേണ്ട വിധം ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് കട്ട പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും റോസ്‌വാട്ടറും ചേര്‍ത്ത് കുറുകി വരുമ്ബോള്‍ വാങ്ങി വയ്ക്കുക. ഒരു ഗ്ലാസ്സിലേക്ക് 3/4 ഭാഗത്തോളം ഈ മിശ്രിതം ഒഴിച്ച്‌ ഒരു മണിക്കൂറോളം ഫ്രിഡ്ജില്‍ സെറ്റ് ചെയ്യുക. പാനില്‍ ഓറഞ്ച് ജ്യൂസും, ഇഷ്ടത്തിനനുസരിച്ചു പഞ്ചസാരയും ചേര്‍ക്കുക. പഞ്ചസാര അലിയുന്ന വരെ ഇളക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍ കുറച്ച്‌ ഓറഞ്ച് ജ്യൂസില്‍ അലിയിച്ചു ചേര്‍ക്കുക. കുറുകി വരുമ്ബോള്‍ വാങ്ങിവയ്ക്കുക. തണുത്ത ശേഷം പാല്‍ കുറുക്കി വച്ചതിനു മുകളില്‍ ഒഴിച്ചുവയ്ക്കുക. 1-2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച്‌ സെറ്റ് ചെയ്യുക. അലങ്കരിക്കാന്‍ ചെറിയും ഡ്രൈ ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്. (ഓറഞ്ച് മിശ്രിതം ചൂടാറിയ ശേഷം മാത്രം പാല്‍ കുറുകിയതിന് മുകളില്‍ ഒഴിക്കുക.)

Related News