Loading ...

Home Australia/NZ

ന്യൂ​സി​ല​ന്‍​ഡി​ല്‍ മരിച്ച അന്‍സിയുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​സ്ലിം പ​ള്ളി​യി​ല്‍ ആ​രാ​ധ​ന​ക്കി​ടെ ഉണ്ടായ ഭീകരാക്രമണത്തില്‍ വെ​ടി​യേ​റ്റ് മ​രി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി അ​ന്‍​സി​യു​ടെ കു​ടും​ബ​ങ്ങ​ള്‍ മ​ന്ത്രി​മാ​രാ​യ എ.​സി.​മൊ​യ്തീ​ന്‍, കെ.​ടി.​ജ​ലീ​ല്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ന്‍​സി​യു​ടെ മാ​താ​വ് റ​സി​യ, സ​ഹോ​ദ​ര​ന്‍ ആ​സി​ഫ് എ​ന്നി​വ​രെ മേ​ത്ത​ല ടി​ക​ഐ​സ് പു​ര​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ എ​ത്തി സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി മൊ​യ്തീ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പിച്ചു.

വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ബാ​ങ്കി​ല്‍​ നി​ന്നെ​ടു​ത്ത ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​യെ​കു​റി​ച്ചും ആ​സി​ഫി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​ക്കുറിച്ചും ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്പി​ല്‍ വി​വ​രം അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി. തു​ട​ര്‍​ന്ന് മന്ത്രിമാര്‍ യുവതിയുടെ ഭ​ര്‍​ത്താ​വ് അ​ബ്ദു​ള്‍ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​ബ്ദു​ള്‍ ​നാ​സ​റി​ന്‍റെ പി​താ​വ് പൊ​ന്നാ​ത്ത് ഹം​സ, മാതാവ് സീ​ന​ത്ത് എ​ന്നി​വ​രെ​യും മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു. ഉ​ച്ച​യോ​ടെ​യാ​ണ് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ഇ​രു​വീ​ടു​ക​ളി​ലും എ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ല​ഭി​ക്കാ​വു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി.

ഒ​രു വ​ര്‍​ഷം മു​ന്പാ​ണ് ബിടെ​ക് ബുരുദധാരിയായ അ​ന്‍​സി ഭ​ര്‍​ത്താ​വ് അ​ബ്ദു​ള്‍​ നാ​സ​റി​നൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ന്യൂ​സി​ല​ന്‍​ഡി​ലേ​ക്ക് പോ​യ​ത്. എംടെ​ക് പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ഫലം കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ദാരുണാന്ത്യമുണ്ടായത്. വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നാ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ടു​ത്ത ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത ഇ​രു കു​ടും​ബ​ങ്ങ​ള്‍​ക്കും താ​ങ്ങാ​നാ​വാ​ത്ത​താ​ണ്.

മ​ന്ത്രി​മാ​രോ​ടൊ​പ്പം ക​യ്പ​മം​ഗ​ലം എം​എ​ല്‍​എ ഇ.​ടി.​ടൈ​സ​ന്‍ മാ​സ്റ്റ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ എം​എ​ല്‍​എ അ​ഡ്വ. വി.​ആ​ര്‍.​സു​നി​ല്‍​കു​മാ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​ജൈ​ത്ര​ന്‍, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​നി മോ​ഹ​ന്‍, സി​പി​എം കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി​പി​ഐ മാ​ള ഏ​രി​യ സെ​ക്ര​ട്ട​റി എ​ന്‍.​രാ​ജേ​ഷ്, സി​പി​ഐ നേ​താ​വ് കെ.​ജി.​ശി​വാ​ന​ന്ദ​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related News