Loading ...

Home celebrity

പത്മശ്രീ തിമ്മക്ക

ബോധി ദത്ത

കര്‍ണാടകയിലെ തുംകൂറില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു .വളരെ ചെറുപ്പത്തില്‍ തന്നെ ദാരിദ്ര്യം കാരണം പഠനമുപേക്ഷിച്ചു കുടുംബ ഭാരം ചുമലിലേറ്റേണ്ടി വന്നു . വിവാഹ ശേഷം ദാരിദ്ര്യത്തോടൊപ്പം കുട്ടികളില്ലാത്ത ദുഃഖം കൂടി മനസ്സിനെ നോവിച്ചപ്പോള്‍ വൃക്ഷങ്ങള്‍ സാന്ത്വനമേകി . ഭര്‍ത്താവിന്റെ പിന്തുണയോടെ നാലു കീലോമീറ്റര്‍ നീളത്തില്‍, മുന്നൂറോളം ആല്‍ വൃക്ഷങ്ങള്‍ നട്ടു , വൃക്ഷ തൈകളെ മക്കളായി പരിപാലിച്ചു .

ഉച്ച ആകുമ്ബോഴേക്കും മറ്റു ജോലികളൊക്കെ തീര്‍ത്താണ് വൃക്ഷങ്ങള്‍ക്കായി തിമ്മക്ക സമയം കണ്ടെത്തിയിരുന്നത്. തന്റെ വേദനകളെല്ലാം മറന്ന് സ്വച്ഛമായ വായു ശ്വസിച്ച്‌ 107 വയസ്സിന്റെ നിറവില്‍ തിമ്മക്ക എത്തി നില്‍ക്കുന്നു , മൂന്നൂറില്‍ പരം ആല്‍വൃക്ഷങ്ങളുടെ അമ്മയായി .
കാലിഫോര്ണിയയിലെ തിമ്മക്ക റിസോഴ്സസ്‌ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ , ബിബിസി യുടെ 100 മോസ്റ്റ് influential women ലിസ്റ്റില്‍ സ്ഥാനം എന്നിവയൊക്കെ ലോകം ആദരപൂര്‍വം നല്‍കിയ ചില പരിതോഷികങ്ങള്‍ മാത്രം . 80 വര്‍ഷത്തില്‍ 8000 വൃക്ഷങ്ങള്‍ ലോകത്തിനായി സംഭാവന നല്‍കിയ നിസ്വാര്ഥ ജീവിതം കൂടി ആണ് തിമ്മക്കയുടേത് .

'മൂലതോ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപിണേ
അഗ്രത: ശിവ രൂപായ വൃക്ഷ രാജായ തേ നമഃ

അശ്വത്ഥ സര്‍വ പാപാനി ശത ജന്മാര്‍ജ്ജിതാനിച
നുദസ്വ മമ വൃക്ഷേന്ദ്ര സര്‍വ ഐശ്വര്യ പ്രദോ ഭവ

ആയുര്‍ബലം യശോ വര്‍ച , പ്രജാ പശു വസൂനി ച
ബ്രഹ്മ പ്രജ്‌ഞാം ച മേധാം ച ത്വംനോ ദേഹി വനസ്പതേ '

അശ്വത്ഥം അഥവാ ആല്‍മരം വൃക്ഷേന്ദ്രനാണ്‌ . ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ കുടികൊള്ളുന്ന , സര്‍വ പാപ നാശനവും , ഐശ്വര്യവും , സമ്ബത്തും , പുത്രസുഖവും , ദീര്‍ഘായുസ്സും കീര്‍ത്തിയും നല്‍കുന്ന മഹാവൃക്ഷം . ജീവിതം തന്നെ ആല്‍വൃക്ഷത്തിനോടുള്ള പ്രാര്‍ത്ഥനയാക്കിയ, വൃക്ഷരാജന്‍ തന്റെ ആശീര്‍വാദം ചൊരിഞ്ഞ പുണ്യ ജന്മമാണ് തിമ്മക്ക. മണ്ണിനെ ഭയമില്ലാത്തവര്‍ക്ക് പാദരക്ഷകള്‍ എന്തിന് ?

Related News