Loading ...

Home Europe

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വൈദികര്‍ക്കും ട്രസ്റ്റികള്‍ക്കും പ്രധാന മതാധ്യാപകര്‍ക്കും ധ്യാനം

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ ട്രസ്റ്റിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കുമായി ധ്യാനവും പഠനശിബിരവും ഫെബ്രുവരി 22 മുതല്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. 

22 നു വൈകുന്നേരം നാലിന് ആരംഭിച്ചു 24 നു ഉച്ചയോടുകൂടി ധ്യാനം സമാപിക്കും. എല്ലാ മിഷന്‍/വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ഥിച്ചു. 

രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെ വാര്‍ഷിക ധ്യാനം 25, 26, 27, 28 തീയതികളില്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകന്ദ്രത്തിലെ à´«à´¾. ബിനോയി കരിമരുത്തിങ്കലും ടീമും ആണ് ധ്യാനം നയിക്കുന്നത്. 

രണ്ടു ധ്യാനങ്ങളിലും സമൃദ്ധമായ ദൈവാനുഗ്രങ്ങള്‍ ഉണ്ടാകാനായി എല്ലാ രൂപതാംഗങ്ങളും പ്രാര്‍ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്‌ക്കാട്ട്

Related News