Loading ...

Home Australia/NZ

കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണ ഫ​ണ്ടി​ലേ​ക്ക് മെ​ല്‍​ബ​ണി​ല്‍ എംഎസ്‌സിഎ ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി

മെ​ല്‍​ബ​ണ്‍: മെ​ല്‍​ബ​ണി​ലെ വെ​സ്റ്റേ​ണ്‍ സ​ബ​ര്‍​ബ് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന 'മ​ല​യാ​ളി സ്പോ​ര്‍​ട്സ് ആന്‍ഡ് ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ((MSCA))' Cairnlea ഹാ​ളി​ല്‍ ന​വം​ബ​ര്‍ 3 ശ​നി​യാ​ഴ്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു. 

പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. അ​ദ്ദേ​ഹം കേ​ര​ള പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള റാ​ഫി​ള്‍ ടി​ക്ക​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. നി​ര​വ​ധി നൃ​ത്ത​ങ്ങ​ളും പാ​ട്ടു​ക​ളും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​റ​മേ​കി. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വേ​ണ്ടി വി​വി​ധ സ്പോ​ര്‍​ട്സ് ഇ​ന​ങ്ങ​ളും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സെ​ക്ര​ട്ട​റി ആ​ഷി​ന്‍ ആ​ന്‍റോ ന​ന്ദി പ്ര​സം​ഗ​വും ക്ല​ബ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​ക്കി​യ അ​ത്ത​ഴ വി​രു​ന്നോ​ടു​കൂ​ടി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചു.

ഈ ​ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ മാ​സം 27ന് ​ഹാ​ന്‍​ജി റേ​ഡി​യോ സം​ഘ​ടി​പ്പി​ച്ച ദീ​പാ​വ​ലി മേ​ള​യി​ല്‍ ഫു​ഡ് സ്റ്റാ​ള്‍ ന​ട​ത്തി കേ​ര​ള പു​ന​ര്‍​നി​ര്‍​മ്മാ​ണ ഫ​ണ്ടി​ലേ​ക്ക് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി. ഈ ​സം​രം​ഭ​ത്തി​ല്‍ ശേ​ഖ​രി​ച്ച തു​ക​യും എം​എ​സ് സി​എ​യു​ടെ കേ​ര​ളാ റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന കി​ട്ടി​യ തു​ക​യും ചേ​ര്‍​ത്ത് ഉ​ട​ന്‍ ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് എം​എ​സ് സിഎ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

റി​പ്പോ​ര്‍​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ല്‍

Related News